Updated on: 23 March, 2021 11:51 AM IST
ഇന്ന് ലോക കാലാവസ്ഥ ദിനം

"ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി
ഇത് നിൻറെ എൻറെയും
പരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ
കുറിച്ച ഗീതം"

ചുട്ടുപൊള്ളുന്ന ഓരോ ദിനരാത്രങ്ങളി ലൂടെയും നാം കടന്നു പോകുമ്പോൾ ഏറ്റവും സുപ്രധാനമായ ഓർമ്മിക്കേണ്ട ദിനം. ഇന്ന് ലോക കാലാവസ്ഥ ദിനം.. മൂന്ന് ലോകത്തെമ്പാടും കാലാവസ്ഥ ദിനം ആയി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക കാലാവസ്ഥ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനാചരണം. ചുട്ടുപൊള്ളുന്ന വേനലിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. മനുഷ്യൻറെ അതിരുകവിഞ്ഞ പ്രവർത്തികൾ പ്രകൃതിയെ തന്നെ നശിപ്പിച്ചിരിക്കുന്നു.

ഈ കഴിഞ്ഞ കുറേ നാളുകളായി നാം കേൾക്കുന്ന ഒരേയൊരു വാക്യമാണ് ദിനാന്തരീക്ഷസ്ഥിതി ഉയരുന്നു. ജാഗ്രത പാലിക്കുക. സൂക്ഷ്മ കാലാവസ്ഥയിൽ മനുഷ്യൻറെ പ്രവർത്തികൾ അതിര് കവിഞ്ഞിരിക്കുന്നു. നമ്മുടെ ജലസ്രോതസ്സുകളെ മലിനം ആകാതെ സൂക്ഷിക്കുന്നതിനും, മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഉള്ള നടപടികൾ നാം എന്നേ കൈക്കൊള്ളേണ്ടത് ആയിരുന്നു. ഓരോ തുള്ളി വെള്ളവും, ഒരു തരി മണൽ തരി പോലും പ്രധാനമായി നാം കണക്കാക്കണം.

The most important day to remember as we go through each of the burning days and nights. Today is World Climate Day. It is celebrated all over the world as Weather Day. The day is sponsored by the United Nations World Climate Organization. We are going through a scorching summer. Man's extravagant actions have destroyed nature itself. This is the only verse we have been hearing for the last few days. Be careful. In the microclimate, human activities are out of bounds.

അടുത്ത തലമുറയ്ക്കായി പ്രകൃതിയുടെ സമ്പത്ത് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കാലാവസ്ഥ വ്യതിയാനം ലോകത്തിൻറെ പല ഭാഗങ്ങളിലും പല കെടുതികൾക്ക് കാരണമാകുന്നു. മഴയുടെ രൂപത്തിലും, വരൾച്ചയുടെ രൂപത്തിലും, കാട്ടുതീയുടെ രൂപത്തിലും കാലാവസ്ഥ വ്യതിയാനത്തിന്റെ പല മുഖങ്ങൾ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു.പ്രകൃതി നമുക്ക് മുന്നറിയിപ്പ് തന്നിട്ടും, നമ്മളിൽ പലരും അത് കണ്ടില്ലെന്ന് നടിക്കുന്നു.

ഇന്ന് ലോകത്ത് പ്രത്യക്ഷപ്പെടുന്ന പുതിയ രോഗങ്ങൾ പോലും വ്യതിയാനത്തിന്റെ ബാക്കി പത്രങ്ങളായി വിലയിരുത്തപ്പെടുന്നു. ആഗോളതാപനവും, എൽനിനോ പ്രതിഭാസം എല്ലാം വേനൽമഴ കുറയ്ക്കുവാനും, ദിനാന്തരീക്ഷസ്ഥിതി ഉയർത്തുവാനും കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. വന നശീകരണം തടയുവാനും, ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള ബഹിർഗമനം തടയുവാനുള്ള സുസ്ഥിര നടപടികൾ കൈക്കൊള്ളുവാൻ നാം മുന്നോട്ടുവന്നാൽ ഒരു പരിധിവരെ കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾക്ക് നമുക്ക് സാധിക്കും.

English Summary: Today is World Climate Day, the most important day to remember as we go through each of the burning days and nights
Published on: 23 March 2021, 09:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now