1. Health & Herbs

ശ്രീ. K V ദയാൽ സാർ നൽകുന്ന സന്ദേശം.

*അന്തരീക്ഷ ഊഷ്മാവ് അല്പം പോലും ഉയർത്തുന്ന ഒരു നടപടിയും ഇനി ഉണ്ടാവരുത് . കരിയിലയും മറ്റു ജൈവ വസ്തുക്കളും തീയിട്ട് കത്തിച്ചു കളയരുത്. അവ മണ്ണിൽത്തന്നെ കിടന്നു പൊടിയാൻ അനുവദിക്കുക. പ്ലാസ്റ്റിക് / സിന്തറ്റിക് പദാർത്ഥങ്ങൾ മണ്ണിലിടാതെ സൂക്ഷിച്ചു വെക്കുക. അവയും കത്തിക്കരുത്‌.

Arun T
dfg

എല്ലാവരും അവരവരുടെ ലഭ്യമായ
മണ്ണിലേക്ക് ഇറങ്ങുക.


ജൈവകൃഷി പഠിച്ച മുഴുവൻ ആളുകളും മറ്റുള്ളവരും  വരാൻ പോകുന്ന വലിയ വറുതിയെ കരുതിയിരിക്കുക.

മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചു കഴിഞ്ഞു.18000 ത്തിനു മുകളിൽ ആളുകൾ മരിച്ചു കഴിഞ്ഞു.


ഈ മൂന്നാം ലോകമഹായുദ്ധത്തിൽ മനുഷ്യൻ്റെ എതിരാളി മനുഷ്യൻ മാറ്റി നശിപ്പിച്ച പ്രകൃതിയാണ് .
അഗ്‌നിയും (വരൾച്ച , സ്വയം ഉണ്ടാകുന്ന കാട്ടുതീ, അഗ്നിപർവ്വത സ്ഫോടനം etc.) ജല (മഹാമാരി വെള്ളപ്പൊക്കം , കൊടുങ്കാറ്റ് , ചുഴലിക്കാറ്റ് etc.) വും പ്രകൃതിയുടെ ഭാഗം തന്നെ. പക്ഷേ ഇക്കാലത്ത് അവയെല്ലാം ചേർന്നു മനുഷ്യ കുലത്തിന് എതിരാകുന്നതായി
കാണുന്നു.

*അന്തരീക്ഷ ഊഷ്മാവ് അല്പം പോലും ഉയർത്തുന്ന ഒരു നടപടിയും ഇനി ഉണ്ടാവരുത് .
കരിയിലയും മറ്റു ജൈവ വസ്തുക്കളും തീയിട്ട് കത്തിച്ചു കളയരുത്. അവ മണ്ണിൽത്തന്നെ കിടന്നു പൊടിയാൻ അനുവദിക്കുക. പ്ലാസ്റ്റിക് / സിന്തറ്റിക് പദാർത്ഥങ്ങൾ മണ്ണിലിടാതെ സൂക്ഷിച്ചു വെക്കുക. അവയും കത്തിക്കരുത്‌.

സൂര്യപ്രകാശം നേരിട്ടു ഭൂമിയിൽ പതിക്കരുത് ; അത് വറുതിയുടെ ആക്കം കൂട്ടും. മറ്റു കൃഷി പറ്റുന്നില്ലെങ്കിൽ പച്ചപ്പുല്ലും കുറ്റിച്ചെടികളും വളരാൻ അനുവദിക്കുക. അവ കിളച്ചും വെട്ടിയും നശിപ്പിക്കരുത്. കാരണം , അവ സൗരോർജ്ജ ശേഖരണം നടത്തുകയാണ്. മാത്രമല്ല , സൂര്യപ്രകാശം നേരിട്ട് ഭൂമിയിൽ പതിച്ച് ഭൂമി ചുട്ടുപൊള്ളി മനുഷ്യർക്ക് അത്യുഷ്ണവും ഉഷ്ണരോഗങ്ങളും ഉണ്ടാകാതെ സംരക്ഷിക്കുന്നു.

അൽപ്പം വലുതായാൽ പാചകത്തിനുള്ള ചുള്ളികളായി എടുക്കാം ; ഗ്യാസ് / മണ്ണെണ്ണ ഇവയ്ക്കു ഇനി ക്ഷാമം വന്നേക്കാം, തൊഴിലാളി മനുഷ്യർ മരിച്ചാൽ എല്ലാം നിലയ്ക്കുമെന്നറിയുക. സൂര്യപ്രകാശം നേരിട്ടു പതിക്കേണ്ടത് പച്ചിലയിലോ , പച്ചപ്പുല്ലിലോ , കരിയിലയിലോ , സോളാർ സെല്ലിലോ , ജലവിതാനത്തിലോ , മനുഷ്യൻ ഉണക്കാനിട്ടിരിക്കുന്ന വസ്തുക്കളിലോ മാത്രമാണ്. അല്ലാതെ ഭൂമിയിലെ മണ്ണിൽ നേരിട്ടു പതിക്കരുത്. നേരിട്ടുമണ്ണിൽ പതിക്കുന്ന സൗരോർജ്ജം നഷ്ടമായിപ്പോവുകയാണ് ചെയ്യുന്നത്.

സാംക്രമിക രോഗങ്ങൾക്കു പിന്നാലെ വലിയ ഭക്ഷ്യക്ഷാമം പ്രതീക്ഷിക്കുക ; അതിനായി മുകരുതൽ കൃഷി തന്നെയാണ് എന്നതു മറക്കരുത്.

ഭക്ഷണത്തിൻ്റെ ക്ഷാമം കുറയ്ക്കുക. അതിന് പഠിച്ചിരിക്കുന്ന ജൈവവിദ്യകൾ മുഴുവൻ മണ്ണിൽ കൊടുക്കുക.

നമ്മൾക്കാവശ്യമാവ നട്ടുപിടിപ്പിക്കുവാൻ ഇപ്പോൾത്തന്നെ തുടങ്ങുക. മറ്റുള്ളവർക്കു മാതൃകയാവുക. അവരെയും കൂടി ഈ വഴിക്കു കൃഷി ചെയ്യാൻ നിർബ്ബന്ധിച്ചു കൊണ്ടുവരിക.

വിത്ത് ശേഖരിക്കാൻ പഠിക്കുക . വിത്ത് , വാങ്ങിക്കുന്ന പച്ചക്കറികളിൽ നിന്നും ഉണ്ടാക്കുവാൻ പഠിക്കണം.

മണ്ണിലേക്ക് ഇറങ്ങുക. ക്ഷാമത്തിന് എതിരേ കൃഷിയിലൂടെ പോരാടുക.

ഇനി വൈകാൻ സമയം ഒട്ടും ഇല്ല‼️

ചീര ,ചേമ്പ് , പയറ്, വെണ്ട, കപ്പ , കപ്പലണ്ടി , പേര , പാഷൻ ഫ്രൂട്ട് , മുരിങ്ങ , വഴുതിന , കൂർക്ക , കോവൽ , എന്തു തന്നെയായാലും സ്വന്തം തൊടിയിൽ എല്ലാവരും നട്ടുപിടിപ്പിക്കുക .

(തുളസി , ഇഞ്ചി ,കുരുമുളക് തുടങ്ങിയ ഔഷധസസ്യങ്ങളും ചെറിയ തോതിൽ വേണം.) എപ്പോഴും കായ്കൾ കിട്ടിയില്ലെങ്കിലും ഇടയ്ക്കെങ്കിലും ഇലകൾ കൂടി ഭക്ഷിച്ച് ജീവിക്കേണ്ടി വന്നേക്കാം.

ചക്കയും മാങ്ങയും കപ്പയും ഒക്കെ ഉണക്കി കരുതി വയ്ക്കുക.
നമ്മുടെ വീട്ടിലേക്കുള്ള ഭക്ഷണംനമ്മൾ തന്നെ കണ്ടെത്തേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നു.


pH ന്യൂട്രലായ (pH 7.0) ജലം ഉണ്ടാക്കി കുടിക്കുക .
ഇപ്പോൾ തന്നെ ഒക്കുന്നതിൻ്റെ പരമാവധി കൃഷികൾ തുടങ്ങുക .

ഈ നിർദ്ദേശം വളരെയധികം ഗൗരവത്തോടെ തന്നെ പരിഗണിച്ചേ പറ്റൂ.

രോഗം പരത്താതെ തന്നെ കഴിയുന്നത്ര വിധങ്ങളിൽ ഈ സന്ദേശം മറ്റെല്ലാവരിലും എത്തിക്കുക. ഉപേക്ഷ വിചാരിക്കരുത്.

English Summary: dayal sir message on sustainability in earth

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters