Updated on: 17 June, 2022 7:27 AM IST
Today’s Vacancies (17/06/2022)

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ഐ.ടി മിഷന് വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടിലേയ്ക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി), സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18 വൈകീട്ട് 5 മണി വരെ. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.careers.cdit.org അല്ലെങ്കില്‍ www.cdit.org വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: സൗദി അറേബ്യയിൽ പുരുഷനഴ്സുമാർക്ക് അവസരം

ഇരിയണ്ണി ജിവിഎച്ച്എസ്എസില്‍ അധ്യാപക ഒഴിവ്

ഇരിയണ്ണി ജിവിഎച്ച്എസ്എസില്‍ വൊക്കേഷണല്‍ വിഭാഗത്തില്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണ്വര്‍ (യോഗ്യത: ബിവിഎംസി/ എം.എസ്.സി സുവോളജി)  അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (എം കോം) ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ( എംകോം), സെക്രട്ടേറിയല്‍ പ്രാക്ടീസ് , നോണ്‍ വൊക്കേഷണല്‍ വിഭാഗത്തില്‍ കോമേഴ്‌സ്, എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്, നോണ്‍ ഫിസിക്‌സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂണ്‍ 18ന് രാവിലെ 10. 30 ന്.

അധ്യാപക ഒഴിവ്

ജി.എച്ച്.എസ്.എസ് ഷിറിയയില്‍ എല്‍പി വിഭാഗം മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 17ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ 9048164327

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/06/2022)

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം. ബിരുദം, ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പി.ജി.ഡി.സി.എ (ഇംഗ്ലീഷ്/ മലയാളം ടൈപ്പിങ് പരിജ്ഞാനം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 22ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. വിലാസം -ജില്ലാ കോഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, പി.എ.യു, ഡിടിപിസി ഓഫീസിനു സമീപം, അപ്ഹില്‍, മലപ്പുറം. പിന്‍ - 676505

ബന്ധപ്പെട്ട വാർത്തകൾ: ഇൻഡ്യൻ നേവിയിൽ 338 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഗസ്റ്റ് ലക്ചറർ

കാര്യവട്ടം സർക്കാർ കോളജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.

പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. ബോട്ടണി/ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ ഏതെങ്കലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. പ്രതിമാസം 1,90,000 രൂപ ഫെലോഷിപ്പ് ലഭിക്കും. 01.01.2022നു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവു ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 26നു രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

അപേക്ഷ ക്ഷണിച്ചു

സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) നടപ്പിലാക്കി വരുന്ന വിവിധ തരം പ്രോജക്ടുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യു.ഐ/യു.എക്സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളില്‍ അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 18 വൈകിട്ട് 5.00 മണി വരെ. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.careers.cdit.org അല്ലെങ്കില്‍ www.cdit.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

English Summary: Today’s Vacancies (17/06/2022)
Published on: 17 June 2022, 07:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now