Updated on: 28 April, 2022 12:04 AM IST
Today’s Vacancies (28/04/2022)

ആരോഗ്യകേരളത്തില്‍ ഒഴിവുകള്‍

ആരോഗ്യ കേരളം നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഓഫീസ് സെക്രട്ടറി, ജില്ല ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ (പാലിയേറ്റീവ് കെയര്‍), ജില്ല അര്‍ബന്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡ്രൈവര്‍,  എപ്പിഡെമിയോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഓഡിയോളജിസ്റ്റ്,  സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍(എസ് ടി എസ്),  മെഡിക്കല്‍ ഓഫീസര്‍(പാലിയേറ്റീവ് കെയര്‍) എന്നീ ഒഴിവുകളാണുളളത്. 

താത്പര്യമുള്ളവര്‍ അപേക്ഷകള്‍ ജനന തീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും സഹിതം മെയ് 3 വൈകീട്ട് 5 മണിക്ക് മുന്‍പായി ആരോഗ്യകേരളം, തൃശൂര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍: 0487 2325824.

ബന്ധപ്പെട്ട വാർത്തകൾ: നോർക്ക ജർമ്മൻ റിക്രൂട്ടുമെന്റ് നടപടികൾ അന്തിമ ഘട്ടത്തിൽ; ഇന്റർവ്യൂ മേയ് നാല് മുതൽ

ഡോക്ടർമാരെ കരാറിൽ നിയമിക്കുന്നു

പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരെ കരാറടിസ്ഥാനത്തിൽ കൺസൾട്ടന്റായും (ആഴ്ചയിൽ രണ്ട് ദിവസം) ഫിസിഷ്യൻ (ജനറൽ മെഡിസിൻ), എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിലും നിയമിക്കുന്നു. മേയ് 5ന് വൈകിട്ട് 5 മണിക്ക് മുമ്പ് ഇ-മെയിൽ ആയോ നേരിട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2559388. ഇ-മെയിൽ: iidtvm@yahoo.com.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/04/2022)

താത്കാലിക നിയമനം

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇക്കണോമിക്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഏപ്രിൽ 29-ന് മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 11-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും പകര്‍പ്പും) ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ കോളേജ് വെബ് സൈറ്റില്‍ ലഭ്യമാണ് www.mec.ac.in.

കൂടിക്കാഴ്ച 6-ന്

ഇടപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള വർക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് വനിതാ  വാർഡന്‍, കുക്ക് എന്നീ  തസ്തികകളിൽ മെയ് ആറിന് രാവിലെ 11-ന് കാക്കനാട് ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച  നടത്തുന്നു. താൽവര്യമുളളവർ  പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും  തിരിച്ചറിയൽ രേഖകളുമായി  കൂടിക്കാഴചയ്ക്ക് ഹാ‍ജരാകണം.  ഹോസ്റ്റൽ വാർഡന്‍ (സ്ത്രീ) (ഒരു ഒഴിവ്) പ്രവൃത്തി  പരിചയം അഭികാമ്യം.  കുക്ക് (സ്ത്രീ) (ഒരു ഒഴിവ്) പ്രവൃത്തി  പരിചയം അഭികാമ്യം. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുവാന്‍ തയാറുളളവരാകണം. ഫോൺ 0484-2426636, 9497680771

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജിയോ ടാഗിംഗ് നടത്തുന്നതിനും, ഇ ഗ്രാമ സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യസ് പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്  അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും, ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത.

പ്രായപരിധി 2021 ജനുവരി ഒന്നിന് 30 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത്, പുറനാട്ടുകര പി.ഒ, തൃശൂര്‍ - 680551 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ മെയ് 13 വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 04872307305 എന്ന നമ്പറിലോ secpuzhackal@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

English Summary: Today’s Vacancies (28/04/2022)
Published on: 27 April 2022, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now