1. News

നോർക്ക ജർമ്മൻ റിക്രൂട്ടുമെന്റ് നടപടികൾ അന്തിമ ഘട്ടത്തിൽ; ഇന്റർവ്യൂ മേയ് നാല് മുതൽ

ജർമ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോർക്ക റൂട്ട്സിന്റെ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ജർമ്മൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമുള്ള റിക്രൂട്ട്‌മെന്റിനുള്ള ഇന്റർവ്യൂ മേയ് നാലിന് തുടങ്ങും. റിക്രൂട്ട്മെന്റ് യഥാർഥ്യമാകുന്നതോടെ ജർമനിയിലേക്ക് സർക്കാറുകൾ തമ്മിലുള്ള കരാർ പ്രകാരം റിക്രൂട്ട്മെന്റ് സാധ്യമാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.

Meera Sandeep
NORKA German Recruitment process in final stages; Interview from May 4th
NORKA German Recruitment process in final stages; Interview from May 4th

ജർമ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോർക്ക റൂട്ട്സിന്റെ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ജർമ്മൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമുള്ള റിക്രൂട്ട്‌മെന്റിനുള്ള ഇന്റർവ്യൂ മേയ് നാലിന് തുടങ്ങും. റിക്രൂട്ട്മെന്റ് യഥാർഥ്യമാകുന്നതോടെ ജർമ്മനിയിലേക്ക് സർക്കാറുകൾ തമ്മിലുള്ള  കരാർ പ്രകാരം റിക്രൂട്ട്മെന്റ് സാധ്യമാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/04/2022)

പതിമൂവായിരത്തിൽപ്പരം അപേക്ഷകരിൽ നിന്നും ഷോർട്ലിസ്റ്റ് ചെയ്ത നാനൂറോളം പേരുടെ ഇന്റർവ്യൂ മേയ് നാല് മുതൽ 13 വരെ തിരുവനന്തപുരം  ഹൈസിന്ത് ഹോട്ടലിലാണ് നടക്കുന്നത്. ജർമ്മനിയിൽ നിന്നും എത്തുന്ന പ്ലെയ്സ്മെന്റ് ഓഫീസർമാരുടെ സംഘമാണ് ഇന്റർവ്യൂ നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്‌സുമാർക്ക് ജർമ്മൻ സർക്കാർ ഏജൻസിയായ ജർമ്മൻ  ഏജൻസി  ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ സൗജന്യമായി ജർമ്മൻ ഭാഷാ പരിശീലനം നൽകും.  ബി1 ലവൽ പ്രാവീണ്യം നേടുന്ന മുറക്ക് ഇവർക്ക് ജർമ്മനിയിലേക്ക് വിസ അനുവദിക്കും.   തുടർന്ന് ജർമ്മനിയിൽ അസിസ്റ്റന്റ് നഴ്സ് ആയി ജോലി ചെയ്തുകൊണ്ട് തന്നെ ബി 2 ലവൽ ഭാഷാ പ്രാവീണ്യം നേടി രജിസ്റ്റേർഡ് നഴ്സ് ആയി മാറാം. ഇതിനുള്ള പഠന-പരിശീലനങ്ങളും സൗജന്യമായി ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/04/2022)

ഇൻഫർമേഷൻ സെഷൻ ഏപ്രിൽ 29ന്

ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട നഴ്‌സുമാർക്ക് ജർമ്മനിയിലെ ജീവിത-തൊഴിൽ സാഹചര്യങ്ങളും ഇന്റർവ്യൂ സംബന്ധമായ വിശദാശംങ്ങളും ജർമ്മൻ ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട് മനസ്സിലാക്കുന്നതിന് 'ഇൻസൈറ്റ് 2022' എന്ന പേരിൽ ഇൻഫർമേഷൻ സെഷൻ ഫോർ ഷോർട്ട് ലിസ്റ്റഡ് കാൻഡിഡേറ്റ്സ് (ഐ.എസ്.എസ്.സി.) എന്ന  പ്രത്യേക പരിപാടിയും നോർക്ക റൂട്ട്സ് ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 29ന് തിരുവനന്തപുരത്തെ ഹോട്ടൽ അപ്പോളോ ഡിമോറയിൽ സംഘടിപ്പിക്കുന്ന ഇൻഫർമേഷൻ സെഷനിൽ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസി ഡയറക്ടർ മർക്കസ് ബീർച്ചർ, ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ പ്രതിനിധികളായ ഉൾറിക് റെവെറി, ബജോൺ ഗ്രൂബെർ,ഹോണറേറി കോൺസുൽ ഡോ. സയീദ് ഇബ്രാഹിം എന്നിവർ പങ്കെടുക്കും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ  പരിപാടി ഉദ്ഘാടനം ചെയ്യും.  നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ.എ.എസ്, നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മേനേജർ അജിത് കോളശ്ശേരി എന്നിവർ സംബന്ധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/04/2022)

ഭാഷാ പ്രാവീണ്യമുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യു

ഇതിനു പുറമെ നിലവിൽ ജർമ്മൻ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്‌മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി വാക്ക് ഇൻ ഇന്റർവ്യൂവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ബി1,  ബി2 ലവൽ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഉദ്യോഗാർഥികളെയാണ് വാക്ക് ഇന്റർവ്യൂവിന് പരിഗണിക്കുന്നത്.  ഇവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 29ന് നടക്കുന്ന ഇൻഫർമേഷൻ സെഷനിൽ പങ്കെടുക്കേണ്ടതാണ്. മേയ് നാലിനും പതിമൂന്നിനും ഇടയിലുള്ള സൗകര്യപ്രദമായ സമയത്ത് അഭിമുഖത്തിന് സമയം അനുവദിക്കും. ഇടനിലക്കാരില്ലാതെ ഉടൻ തന്നെ ജർമനിയിൽ ജോലി നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

 

ഇൻഡോ-ജർമ്മൻ മൈഗ്രേഷൻ സെമിനാർ

കഴിഞ്ഞ ഡിസംബർ രണ്ടിന് ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ ആരോഗ്യമേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലി അടക്കമുള്ള വിപുലമായ മേഖലകളിലേക്ക് റിക്രൂട്ട്മെന്റിന് ലക്ഷ്യമിടുന്നുണ്ട്. ഇന്റർവ്യൂവിനായി കേരളത്തിലെത്തുന്ന ജർമ്മൻ സംഘം കൂടുതൽ മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്റിനെ കുറിച്ചുള്ള ചർച്ചകളും നടത്തും. സംസ്ഥാനത്തെ അക്കാദമിക വിദഗ്ധരും ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി ചർച്ചകൾക്ക് നോർക്ക റൂട്ട്സ് വേദിയൊരുക്കും. ചർച്ചകളിൽ ഉരുത്തിരിയുന്ന ആശയങ്ങളെ മുൻനിർത്തി  ഇൻഡോ-ജർമൻ മൈഗ്രേഷൻ സെമിനാറും സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ളതായി നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.

English Summary: NORKA German Recruitment process in final stages; Interview from May 4th

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds