ആർ.സി.സിയിൽ കരാർ നിയമനം
റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
പൈനാവ് മോഡല്‍ പോളിടെക്‌നിക്കില്‍ നിയമനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രേറിയന്‍ ഗ്രേഡ് – IV തസ്തികകളില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് എം.സി.എ ഒന്നാം ക്ലാസ് ബിരുദം വേണം. ലൈബ്രേറിയന്‍ ഗ്രേഡ് – IV ന് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ഡിഗ്രി ഇന്‍ ലൈബ്രറി സയന്‍സ് ആണ് യോഗ്യത. ജൂലൈ നാലിന് രാവിലെ 10ന് ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 297617, 8547005084, 9744157188.
ബന്ധപ്പെട്ട വാർത്തകൾ: ഐടിബിപിയിലെ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 720 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വര്‍ഷ കാലയളവിലേക്ക് താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : ഡിഗ്രി, പി.ജി.ഡി.സി.എ. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 45 വയസ്സിന് താഴെ പ്രായമുളളവരുമായ ഉദ്യോഗാർത്ഥികൾ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: ബെലിൽ 120 എൻജിനീയർ / മാനേജർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
നിയമനം നടത്തുന്നു
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രോജക്ടിലേക്ക് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ഓഡിയോളജിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. പ്രായപരിധി : 45 വയസ്സ് കവിയരുത്. ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനു ബി ഒ ടി ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയും സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ഓഡിയോളജിസ്റ്റ് തസ്തികക്ക് ബി എസ് എൽ പിയോ തത്തുല്യമോ ആണ് യോഗ്യത. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും, പകർപ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ 10.30 മണിയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371486
വാക് ഇൻ ഇന്റർവ്യൂ ജൂലൈ ഏഴിന്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 29നു നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ ജൂലൈ ഏഴിലേക്ക് മാറ്റിവച്ചു. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/06/2023)
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഫിഷറീസ് 2022-23 പദ്ധതി – പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നോ, ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ നേടിയിട്ടുള്ള ബി.എഫ്.എസ്.സി/ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അക്വാകൾച്ചർ/ സുവോളജിയിലോ മറൈൻ ബയോളജി / ഇൻഡസ്ട്രിയൽ ഫിഷറീസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ നാലിന് രാവിലെ 9.30ന് മുമ്പായി കോഴിക്കോട് വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക് – ഇൻ – ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 – 2383780