1. News

ഐടിബിപിയിലെ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ (ITBP) 458 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിലാണ് ഒഴിവുകൾ. താൽക്കാലിക ഒഴിവുകളാണ്. പുരുഷന്മാർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്.

Meera Sandeep
ITBP Recruitment 2023: Apply for 458 Constable Driver Vacancies
ITBP Recruitment 2023: Apply for 458 Constable Driver Vacancies

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിലെ (ITBP) 458 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിലാണ് ഒഴിവുകൾ. താൽക്കാലിക ഒഴിവുകളാണ്.  പുരുഷന്മാർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് https://recruitment.itbpolice.nic.in/ സന്ദർശിച്ച് ഓൺലൈനായി  അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/06/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 26 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

പത്താംക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ഹെവിവെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

ബന്ധപ്പെട്ട വാർത്തകൾ: ബെലിൽ 120 എൻജിനീയർ / മാനേജർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രായപരിധി

പ്രായം 21നും 27 വയസ്സിനുമിടയിൽ ആയിരിക്കണം

പരീക്ഷാഫീസ്

100 രൂപ. അർഹർക്ക് ഇളവുണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: പി എസ് സി വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്​, എഴുത്തു പരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, രേഖാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. 

English Summary: ITBP Recruitment 2023: Apply for 458 Constable Driver Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds