1. News

ഇന്നത്തെ ജോലി ഒഴിവുകൾ (28/06/2023)

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 29നു നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ ജൂലൈ ഏഴിലേക്ക് മാറ്റിവച്ചു. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in.

Meera Sandeep
Today's Job Vacancies (28/06/2023)
Today's Job Vacancies (28/06/2023)

വാക് ഇൻ ഇന്റർവ്യൂ ജൂലൈ ഏഴിന്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 29നു നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ ജൂലൈ ഏഴിലേക്ക് മാറ്റിവച്ചു.  കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in.

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഫിഷറീസ് 2022-23 പദ്ധതി – പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നോ, ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ നേടിയിട്ടുള്ള ബി.എഫ്.എസ്.സി/ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അക്വാകൾച്ചർ/ സുവോളജിയിലോ മറൈൻ ബയോളജി / ഇൻഡസ്ട്രിയൽ ഫിഷറീസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ നാലിന് രാവിലെ 9.30ന് മുമ്പായി കോഴിക്കോട് വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക് – ഇൻ – ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 – 2383780

വാക്ക് ഇൻ ഇന്റർവ്യൂ

കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി പാരാമെഡിക്കൽ സ്റ്റാഫിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ജനറൽ നഴ്സിങ്ങ് കോഴ്സ് പാസ്സായ ആൺകുട്ടികളായിരിക്കണം. രണ്ട് വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർക്കും, ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽപ്പെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന ലഭിക്കും.

താല്പര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2383780

കൂടിക്കാഴ്ച

ഗവ മെഡിക്കല്‍ കോളേജ്‌ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ ചെസ്റ്റ്‌ ഡിസീസസ്‌ ആശുപത്രി വികസന സമിതിക്ക്‌ കീഴിലുള്ള ആംബുലന്‍സിലേക്ക്‌ താത്കാലിക അടിസ്ഥാനത്തില്‍ ഡ്രൈവറെ ദിവസ വേതന നിരക്കിൽ നിയമിക്കുന്നു. പ്രതിഫലം 380 രൂപ + 20 ശതമാനം ബത്ത. കൂടിക്കാഴ്ച ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക്‌ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ ചെസ്റ്റ്‌ ഡിസീസസ്‌ കാര്യാലയത്തില്‍ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക്‌ : 0495 2359645.

നിഷിൽ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് കോളജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ വിവിധ ഒഴിവുകളിലേക്കും, ഏർലി ഇന്റർവെൻഷൻ ഡിപ്പാർട്ട്മെന്റിൽ  ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.

ഗവേഷകർക്കുള്ള ഇന്റേൺഷിപ്പ്

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) ഗവേഷകർക്കുള്ള ഇന്റേൺഷിപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളുണ്ട്.

നരവംശശാസ്ത്രം/സോഷ്യോളജി/സോഷ്യൽവർക്ക്/സ്റ്റാറ്റിസ്റ്റിക്സ്/ഭാഷ്യശാസ്ത്രം/ ലൈബ്രറി സയൻസ് തുടങ്ങിയ സാമൂഹിക ഭാഷാ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിഫലം പ്രതിമാസം 10,000 രൂപ. കാലാവധി പരമാവധി എട്ട് മാസം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 36 വയസിൽ കൂടരുത്. പട്ടികജാതി/വർഗ്ഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്. പട്ടിക സമുദായക്കാർക്ക് മുൻഗണന ലഭിക്കും.

ഉദ്യോഗാർത്ഥികൾ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ kirtads.kerala.gov.in ലെ google form മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജൂലൈ 10നു വൈകിട്ട് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ പരിശോധിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ നടത്തുന്ന തീയതി ഫോൺ മുഖേനയോ ഇ-മെയിലിലോ അറിയിക്കും.

ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയിൽ ഒഴിവ്

നെടുമങ്ങാട് ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് ജൂൺ 30ന് അഭിമുഖം നടത്തുന്നു. ഹൈസ്‌കൂൾ തലത്തിൽ ഫിസിക്കൽ സയൻസ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവർക്ക് പങ്കെടുക്കാം. യോഗ്യത, പ്രവർത്തി പരിചയം എന്നീ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേദിവസം രാവിലെ 10ന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812686.

അധ്യാപക ഒഴിവ്

പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടപ്പ് അധ്യയനവര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിന്ദി അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കേരള പി.എസ്.സി നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിന്‍ 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന ഇ മെയിലിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒന്ന്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297.

ബാച്ചിലർ ഓഫ് ഡിസൈൻ

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ KSDAT പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.  ഇതു സംബന്ധിച്ച തിരുത്തലുകൾ ജൂലൈ ഒന്നിനു മുൻപായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലെ ആപ്ലിക്കേഷൻ പോർട്ടൽ മുഖേന വരുത്തണം.  കൂടുതൽ വിവരങ്ങൾക്ക്: 0471 – 2324396, 2560327.

English Summary: Today's Job Vacancies (28/06/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds