Updated on: 3 January, 2023 7:14 AM IST
Today's Job Vacancies (03/01/2023)

അഭിമുഖം ജനുവരി നാലിന്

ചോറ്റാനിക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എക്കണോമിക്സ് (ജൂനിയർ) വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 8893737811.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/01/2023)

ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഒഴിവാണ് നിലവിലുള്ളത്.  അംഗീകൃത സർവ്വകലാശാലയിൽ / സ്ഥാപനത്തിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും ഒക്കുപ്പേഷ്ണൽ ഹെൽത്ത് ആന്റ് എ.എം.പി, ഇൻഡസ്ട്രിയൽ ഹൈജീൻ / അസ്സോസിയേറ്റ് ഫെല്ലോ ഓഫ് ഇൻഡസ്ട്രിയൽ ഹെൽത്ത് ഡിപ്ലോമയുമാണ് യോഗ്യത.

ബന്ധപ്പെട്ട വാർത്തകൾ: മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഒഴിവുകൾ

ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം.ബി.ബി.എസ് ബിരുദക്കാരെയും പരിഗണിക്കും.  പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണയുണ്ടാകും. 50000 മുതൽ 60,000 വരെയാണ് ശമ്പള സ്കെയിൽ. 01-02-2023 നു 56 വയസ്സ് കവിയാൻ പാടില്ല.

നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05-01-2023 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എ. എം.പി എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കേരളാ പോലീസിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് എ.എം.പി കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ /ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തുകയും വേണം.

English Summary: Today's Job Vacancies (03/01/2023)
Published on: 03 January 2023, 07:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now