അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
സിമെറ്റ് ഡയറക്ടറേറ്റിൽ ഒഴിവുള്ള ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ സെക്രട്ടേറിയേറ്റിലെ ജോയന്റ് സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികളിൽ നിന്നോ, സർക്കാർ സർവ്വീസിലെ സമാന തസ്തികളിൽ നിന്നോ വിരമിച്ച 59 വയസ് കഴിയാത്തവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം പ്രതിമാസം 35,300 രൂപ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാ ഫീസ്. www.simet.in ലെ SB Collect മുഖേന ഫീസ് അടയ്ക്കാം. www.simet.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പെൻഷൻ പേയ്‌മെന്റ് ഓർഡറിന്റെയോ സമാന രേഖകളുടെയോ പകർപ്പ് സഹിതം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ജൂലൈ 15 നകം അയയ്ക്കണം.
ബന്ധപ്പെട്ട വാർത്തകൾ: വെസ്റ്റേൺ റെയിൽവേയിലെ 3624 അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ജൂലൈ 25 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചിട്ടുള്ളവരും 59 വയസ് കഴിയാത്തവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവസാന തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: 0471-2302400.
അധ്യാപക നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അസിസ്റ്റന്റ് ഡിസൈനര്‍ -ഫാഷന്‍, ഹോം ആൻഡ് മെയ്ഡ് അപ്‌സ് തസ്മികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് വി എച്ച് എസ് ഇ ഓഫീസില്‍ നടക്കും. യോഗ്യത : 50 ശതമാനം മാര്‍ക്കോടെ ഹോം സയന്‍സില്‍ മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കോസ്റ്യൂം ഡിസൈനിംഗ് ആൻഡ് ഡ്രസ്സ് മേക്കിംഗില്‍ അംഗീകൃത ഡിപ്ലോമയും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/07/2023)
നിയമനം നടത്തുന്നു
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആറു മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. 5 ഒഴിവുകൾ ഉണ്ട്. ട്രെയിനിങ് കാലയളവിൽ 5000 രൂപ സ്റ്റൈപ്പന്റ് നൽകും. വിദ്യാഭ്യാസ യോഗ്യത: ഡി എം എൽ ടി, പ്രായ പരിധി 18-35. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഐടിബിപിയിലെ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
നഴ്‌സിംഗ് അസിസ്റ്റന്റ് ഒഴിവ്
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താൽക്കാലികമായി നിയമിക്കുന്നു.
യോഗ്യത: എസ് എസ് എൽ സി പാസ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ്, പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന കോഴ്സ് ), ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പിന് കീഴിലെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ നടത്തുന്ന കോഴ്സ്), സംസ്ഥാന സർക്കാർ അംഗീകൃത നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ്. പ്രായം : 18 നും 36 നും ഇടയില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ആറിന് രാവിലെ 11 മണിക്ക് അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് ആശുപത്രി എം.സി.എച്ച് സെമിനാര്‍ ഹാളിൽ ( പേ വാർഡിന് സമീപം ) എത്തിച്ചേരേണ്ടതാണ്.