Updated on: 4 August, 2023 9:07 AM IST
Today's Job Vacancies (04/08/2023)

ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ട്രൈബല്‍ പാരാമെഡിക്‌സ് പദ്ധതിയിലേക്ക് ട്രെയിനിമാരെ നിയമിക്കുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത നേഴ്‌സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം, ഡിപ്ലോമ. പ്രായപരിധി 21 നും 35 നും മദ്ധ്യേ. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസ് കല്‍പ്പറ്റയിലോ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസുകളിലോ ആഗസ്റ്റ് 16 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും www.stdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 202232.

ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും ഡൽഹി പൊലീസിലും 1876 പ്പരം സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ

കെയര്‍ ഗിവര്‍ നിയമനം

അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ പകല്‍ വീടിലേക്ക് ഹോണറേറിയം വ്യവസ്ഥയില്‍ കെയര്‍ ഗിവറെ നിയമിക്കുന്നു. 25 നും 45 നും മദ്ധ്യേ പ്രായമുള്ള പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് 3 മാസത്തെ പരിശീലനം പൂര്‍ത്തിയായവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 10 ന് രാവിലെ 11 ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോണ്‍: 04936 260423.

താൽക്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് (13) ജനറൽ നഴ്സിങ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 17,000 രൂപ പ്രതിമാസ വേതനം.

ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം അഞ്ച് മണി. ഇന്റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് നടക്കും.

ഡെപ്യൂട്ടേഷൻ നിയമനം

നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫൻറ്‌ലി ഏബിൾഡ്, തിരുവനന്തപുരം ഓഫീസിലേക്ക് അപ്പർ ഡിവിഷൻ ക്ലർക്ക് – ഗ്രൂപ്പ് സി തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ 4 – ൽ 25,500 – 81,1000 രൂപ പേസ്കെയിലിൽ കേന്ദ്ര, സംസ്ഥാന ഗവൺമെന്റ് സർവീസിലുള്ളവർക്ക് അപേക്ഷിക്കാം.

നിർദിഷ്ട യോഗ്യത തെളിയിക്കുന്ന രേഖകൾ, അവസാന അഞ്ച് വർഷത്തെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമുൾപ്പെടെ ആഗസ്റ്റ് 31ന് മുൻപായി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ്, നാഷണൽ കരിയർ സെന്റർ ഫോർ ഡിഫറന്റിലി ഏബിൾഡ്, നാലാഞ്ചിറ പി. ഒ. തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.

ബന്ധപ്പെട്ട വാർത്തകൾ: നിയോഗ്' മെഗാ തൊഴില്‍മേള 12ന്; മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി എം ജി എസ് വൈ പദ്ധതി നിര്‍വഹണ യൂണിറ്റ് കാര്യാലയത്തില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത.

റോഡ് നിര്‍മ്മാണത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ ആഗസ്റ്റ് 10 ന് വൈകിട്ട് നാല് മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് – 685603 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 291797.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/08/2023)

നിയമനം നടത്തുന്നു

കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് സായാഹ്ന ഡിപ്ലോമ വിഭാഗത്തില്‍ വൈകീട്ട് 5 മണി മുതല്‍ 10 മണിവരെ ക്ലാസുകള്‍ നടത്തുന്നതിന് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് നാലിന് രാവിലെ 10.30ന് കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തസ്തിക, യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് : 0495 2383924 www.kgptc.in

ടെക്നിക്കൽ എക്സ്പർട്ട്, അഭിഭാഷക ഒഴിവുകൾ

സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട്  ടെക്‌നിക്കൽ എക്‌സ്‌പെർട്ട് അഭിഭാഷക തസ്തികകളിൽ താത്കാലികമായി നിയമനം നടത്തുന്നു.

ടെക്‌നിക്കൽ എക്‌സ്‌പെർട്ടിന് എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്‌സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി-ടെക് /ഡിപ്ലോമ, മലയാളം ആൻഡ് ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്.

അഭിഭാഷക തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയിൽ  മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

രണ്ട് തസ്തികകൾക്കും 40 ആണ് ഉയർന്ന പ്രായപരിധി. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും, പകർപ്പും, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 8ന്  ഉച്ചയ്ക്ക് 2 നു തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാന ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2308630

രിശീലകരെ നിയമിക്കുന്നു

മലപ്പുറം ജൻ ശിക്ഷൺ സൻസ്ഥാനു കീഴിൽ പരിശീലനം നൽകുന്നതിനായി ടൈലറിങ്, ഭക്ഷ്യ സംസ്ക്കരണം എന്നീ ട്രേഡുകളിൽ പരിശീലകരെ നിയമിക്കുന്നു. ഐ.ടി.ഐ, എൻ.സി.വി.ടി, കെ.ജി.ടി.ഇ കോഴ്സുകൾ വിജയിച്ചവർക്ക് അപേക്ഷിക്കാം. ക്ലാസ്സ് എടുക്കുന്ന കാലയളവിലേക്ക് ഹോണറേറിയം അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണ്. അപേക്ഷകർ jssmlpm@gmail.com എന്ന ഇ മെയിലിലോ ജനശിക്ഷൺ സൻസ്ഥാൻ, നിലമ്പൂർ പി. ഒ, 679329 . മലപ്പുറം എന്ന വിലാസത്തിലോ ആഗസ്റ്റ് 10 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ 04931221979 എന്ന നമ്പറിൽ ലഭിക്കും.

വാക്ക്-ഇൻ-ഇൻർവ്യൂ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷണൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ  അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഓഗസ്റ്റ് 17ന് രാവിലെ 10ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപം മഹിള ശിക്ഷൺ ക്രന്ദ്രത്തിൽ വാക്ക്-ഇൻ-ഇന്റർവ്യുവിന് ഹാജരാകണം.

ഒരു ഒഴിവാണുള്ളത്. ബിരുദമാണ് യോഗ്യത. 23 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 9000 രൂപയാണ് ഓണറേറിയം. കൂടുതൽ വിവരങ്ങൾ 0471-2348666 എന്ന നമ്പറിൽ ലഭിക്കും.

സീനിയർ മാനേജർ ഒഴിവ്

കോട്ടയം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (സിവിൽ എഞ്ചിനീയറിംഗ് ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട് (ശമ്പളം 55350-101400 രൂപ). സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ഏഴ് വർഷത്തെ തൊഴിൽ പരിചയവുമുള്ള 45 വയസ്സിൽ താഴെയുള്ള (ഇളവുകൾ അനുവദനീയം) നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് പത്തിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്.

മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ ഒഴിവ്

കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറേയും ലബോറട്ടറി ടെക്നീഷ്യനെയും നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നടത്തുന്നു.  മെഡിക്കൽ ഓഫീസർക്ക് എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയും ലബോറട്ടറി ടെക്നീഷ്യന് BSc MLT, DMLT with Paramedical council registration എന്നിവയാണ് യോഗ്യത.  ഓരോ ഒഴിവ് വീതമാണുള്ളത്.  ഓഗസ്റ്റ് 10 ആണ് അപേക്ഷ നൽകേണ്ട അവസാന തീയ്യതി.  നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഓഗസ്റ്റ് 14 രാവിലെ 10 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണം.  മെഡിക്കൽ ഓഫീസർ കൂടിക്കാഴ്ച 10.30നും ലാബോറട്ടറി ടെക്നീഷ്യൻ 11.30നും നടക്കും.

English Summary: Today's Job Vacancies (04/08/2023)
Published on: 04 August 2023, 08:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now