1. News

ഇന്നത്തെ ജോലി ഒഴിവുകൾ (01/08/2023)

കോട്ടയം: വൈക്കം നഗരസഭയിലെ 13, 22, 23 വാർഡുകളിലെ ആശമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 31ന് രാവിലെ 10ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. പ്രദേശവാസികളായ 25നും 45നും മധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം.

Meera Sandeep

ആശാ പ്രവർത്തകരെ നിയമിക്കുന്നു

കോട്ടയം: വൈക്കം നഗരസഭയിലെ 13, 22, 23 വാർഡുകളിലെ ആശമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 31ന് രാവിലെ 10ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. പ്രദേശവാസികളായ 25നും 45നും മധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, വിലാസം, വാർഡ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 04829 216361.

താത്കാലിക നിയമനം

തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് പരീക്ഷ / കൂടിക്കാഴ്ച നടത്തുന്നു. പ്രസ്തുത ബ്രാഞ്ചിൽ ഉള്ള ബി ടെക്/ ബി ഇ ബിരുദവും എം ഇ / എംടെക് ബിരുദാനന്തര ബിരുദവും, കൂടാതെ ബിരുദത്തിലോ ബിരുദാനന്തര ബിരുദത്തിലോ ഒന്നാം ക്ലാസും ആണ് യോഗ്യത. താല്പര്യമുള്ളവർ തൃശൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് വെബ്സൈറ്റ് www.gectcr.ac.in വഴി ഓൺലൈൻ ആയി അപേക്ഷിക്കണം.അവസാന തിയതി ജൂലൈ 31.

അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക ഒഴിവ്

കോട്ടയം: കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് എന്നീ എൻജിനീയറിംഗ് ശാഖകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ താൽക്കാലികമായി നിയമിക്കുന്നു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അതത് വിഷയങ്ങളിൽ എ.ഐ.സി.റ്റി.ഇ. നിഷ്‌കർഷിച്ച യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 9.30ന് ബന്ധപ്പെട്ട വകുപ്പുകളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 2507763.

ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 25ന് വൈകീട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും.  വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.

അസിസ്റ്റന്റ് പ്രൊഫസർ

കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഗവ. എഞ്ചിനീയറിംഗ് കോളജ്, കോട്ടയം) സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ എഞ്ചിനീയറിംഗ് ശാഖകളിൽ ദിവസ വേതന വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു.  വിശദവിവരങ്ങൾക്ക് www.rit.ac.in സന്ദർശിക്കുക.

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.  അതത് വിഷയങ്ങളിൽ AICTE നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖ, അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് നാലിനു രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗങ്ങളിൽ നേരിട്ടു ഹാജരാകണം.  ഫോൺ: 0481 – 2506153, 0481 – 2507763.

പോളിടെക്നിക് ഗസ്റ്റ് ലക്ചറർ

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികകളിൽ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 4ന് കൂടിക്കാഴ്ച നടത്തുന്നു.  കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (2 ഒഴിവ്), മാത്തമാറ്റിക്സ് (1 ഒഴിവ്), എഞ്ചിനീയറിംഗ് ഗ്രാഫിക്സ് (1 ഒഴിവ്) എന്നീ വിഭാഗങ്ങളിൽ രാവിലെ 10.30നാണ് കൂടിക്കാഴ്ച.  ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത.  ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ട്.  മാത്തമാറ്റിക്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും MPHIL/NET ഉം ഉണ്ടായിരിക്കണം.  യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം കോളജിൽ ഹാജരാകണം.

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ. ടി. വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. മുന്‍ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 11.00 മണിക്ക് കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862233250, വെബ്സൈറ്റ് www.gecidukki.a-c.in.

വാക് ഇന്‍ ഇന്റര്‍വ്യു

കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒപിയില്‍ ഒഴിവുള്ള ഒരു ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഡോക്ടര്‍ തസ്തികയില്‍ എം.ബി.ബി.എസും ടി.സി.എംസി അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്ട്രേഷനും ഫാര്‍മസിസ്റ്റ് തസ്തികയില്‍ ബി.ഫാം അല്ലെങ്കില്‍ ഡി.ഫാമും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഇടുക്കി ബ്ലോക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ ആഗസ്റ്റ് 10 ന് രാവിലെ 10:30 ന് കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 238411.

അസിസ്റ്റന്റ് പ്രൊഫസർ

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഒരു താത്കാലിക ഒഴിവുണ്ട്. നിശ്ചിത ട്രേഡിൽ എ.ഐ.സി.ടി.ഇ നിർദേശിക്കുന്ന പ്രകാരമുള്ള യോഗ്യതയായ BE/B.Tech & ME/M.Tec in Mechanical Engineering with first class or equivalent either in UG/PG ആണ് യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് രണ്ടിനു രാവിലെ 10ന് ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം ടെസ്റ്റ്/ഇന്റർവ്യൂവിന് ഹാജരാകണം.

English Summary: Today's Job Vacancies (01/08/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds