Updated on: 4 September, 2023 8:41 AM IST
Today's Job Vacancies (04/09/2023)

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രാഗ്രാമറുടെ  രണ്ടു താൽക്കാലിക ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ കഷണിച്ചു. എം.ടെക്. (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്‌സി.(ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) (ഏതെങ്കിലും റഗുലർ ഫുൾടൈം കോഴ്‌സുകളിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ അഭികാമ്യം.

PHP and related frame works and well versed in Postgr SQL or related RDBMS സാങ്കേതിക പരിജ്ഞാനമായി കണക്കാക്കും. യോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം എന്നിവ സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പായി secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ 490 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഹാർഡ്‌വെയർ  കം നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യന്റെ ഒരു താത്കാലിക ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ ടെക്‌നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്‌നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്, അംഗീകൃത നെറ്റ്‌വർക്കിംഗ് കോഴ്‌സിലുള്ള സർട്ടിഫിക്കേഷൻ എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിലും നെറ്റ്‌വർക്കിങ്ങിലുമുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബോയഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പ് secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.

അധ്യാപക ഒഴിവ്

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുകളിൽ നിയമനത്തിനായി അഞ്ചിന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ  ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും പി എച്ച് ഡി/നെറ്റ് യോഗ്യതയും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പി എച്ച് ഡി / നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം.എ യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (31/08/2023)

ലക്ചറര്‍ നിയമനം

മാനന്തവാടി പോളിടെക്‌നിക് കോളേജില്‍ ഇംഗ്ലീഷ്, ഫിസിക്‌സ് ലക്ചറര്‍ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 4 ന് രാവിലെ 9.30 ന് അസ്സല്‍ രേഖകളുമായി മത്സരപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും എത്തിച്ചേരണം. ഫോണ്‍: 04935 293024.

അധ്യാപക ഒഴിവ്

വാകേരി ജി.വി.എച്ച്.എസ്.എസില്‍ എല്‍.എസ്.എം അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 5 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9020202600.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഗണിത ശാസ്ത്ര വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം. യോഗ്യതയുള്ള പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 5 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.

സെക്യൂരിറ്റി നിയമനം

കേരള ഹൈഡല്‍ ടൂറിസം, സെന്റര്‍ ബാണാസുരസാഗര്‍ യൂണിറ്റില്‍ സെക്യൂരിറ്റി ജോലിക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഗോത്രവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍

സെപ്തംബര്‍ 6 നകം ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസിലോ banasurahydeltourism@gmail.com എന്ന വെബ്സൈറ്റിലോ അപേക്ഷ നല്‍കണം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 30 നും 50 നും മദ്ധ്യേ. സെപ്തംബര്‍ 8 ന് രാവിലെ 11 ന് ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 04936 273460.

ലാബ് അസിസ്റ്റന്റ് നിയമനം

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളമുണ്ട പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍, ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 4 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.

ഫോണ്‍: 04935 296562.

പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ഡിസംബർ വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ  Genetic Improvement of selected tree species- phase-1. Plus tree selection, standardization of the propagation techniques, establishment of seed Orchards and Clonal Hedge garden ൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി സെപ്റ്റംബർ 11നു രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.kfri.res.in.

English Summary: Today's Job Vacancies (04/09/2023)
Published on: 04 September 2023, 08:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now