Updated on: 9 August, 2023 8:44 AM IST
Today's Job Vacancies (09/08/2023)

അധ്യാപക ഒഴിവ്: 17ന് ഇന്റർവ്യൂ

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ സംഹിത സംസ്കൃത ആൻഡ് സിദ്ധാന്ത വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നും അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 17ന് രാവിലെ 11 നു പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിൽ വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.   പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.  ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും, ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം.  ഭിന്നശേഷിക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിനെ പരിഗണിക്കുന്നതാണ്.  നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും.  നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആയിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ അപ്രന്റിസ് 150 ഒഴിവുകൾ

പ്രോഗ്രാമിങ് ഓഫീസർ ഒഴിവ്

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ബി.ഇ/എം.ടെക്/എം.ഇ (കമ്പ്യൂട്ടർ സയൻസിന് മുൻഗണന) അല്ലെങ്കിൽ എം.സി.എ ആണ് വിദ്യാഭ്യാസ യോഗ്യത. എച്ച്.ടി.എം.എൽ, സി.എസ്.എസ്, Javascript (JQuery, Familiarity with ReactJS ൽ പരിജ്ഞാനം അഭികാമ്യം) പി.എച്ച്.പി (ലാറവെൽ ഫ്രെയിംവർക്കിനെ കുറിച്ചുള്ള അറിവ്  അഭികാമ്യം) എന്നിവയിൽ സാങ്കേതിക പരിജ്ഞാനം വേണം. പ്രതിമാസ വേതനം 32,560 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും ഡോക്യൂമെന്റുകളുടെ പകർപ്പും സഹിതം ആഗസ്റ്റ് 14ന് വൈകീട്ട് 4നകം ceekinfo.cee@kerala.gov.in എന്ന ഇ-മെയിലേക്ക് അയയ്ക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/08/2023)

താത്ക്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിൽ ട്രെയിനി അനസ്തേഷ്യ ടെക്നീഷന്‍  തസ്തികയിലേക്ക് സ്റ്റൈപ്പന്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, ഡിപ്ലോമ ഇന്‍ ഒപ്പറേഷന്‍ തീയറ്റര്‍ ആന്‍റ് അനസ്തേഷ്യ ടെക്നോളജി, ഡിഎംഇ രജിസ്ട്രേഷന്‍

പ്രായപരിധി 01.01.2023 ന് 18-36. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഓഗസ്റ്റ് 16 (ബുധനാഴ്ച ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിൽ രാവിലെ 11.00 ന് നടക്കുന്ന ഇന്‍റര്‍വ്യൂവിൽ പങ്കെടുക്കണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പി.ജി.ടി ഹിന്ദി തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 14 ന്  പത്തിന്  വിദ്യാലയ ഓഫീസില്‍ നടത്തും. യോഗ്യത തെളിയിക്കുന്നതിനുള്ള  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ഫോട്ടോ കോപ്പികളും ഇന്റര്‍വ്യൂ സമയത്തു ഹാജരാക്കണം.യോഗ്യത - എം എ ബിഎഡ്,  ശമ്പളം പ്രതിമാസം- 35750. പ്രായം 50 വയസിനു താഴെ.       

വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷിക്കാം

കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കൊടുവായൂര്‍, പുതുനഗരം, പെരുവെമ്പ്, പട്ടഞ്ചേരി, വടവന്നൂര്‍, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം. ഈ പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് പാസാകാത്തവര്‍ക്കും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും.

വടവന്നൂര്‍ പഞ്ചായത്തിലെ അപേക്ഷകള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ആഗസ്റ്റ് 10 ന് രാവിലെ 10 മുതല്‍ 25 ന് വൈകിട്ട് അഞ്ച് വരെയും മറ്റ് പഞ്ചായത്തിലെ അപേക്ഷകള്‍ ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച് വരെയും നല്‍കാം. അപേക്ഷയുടെ മാതൃക കൊല്ലങ്കോട് ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പുതുനഗരം പി.ഒ എന്ന വിലാസത്തില്‍ നല്‍കണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923254647

English Summary: Today's Job Vacancies (09/08/2023)
Published on: 09 August 2023, 08:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now