1. News

ഇന്നത്തെ ജോലി ഒഴിവുകൾ (07/08/2023)

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 8ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും.

Meera Sandeep
Today's Job Vacancies (07/08/2023)
Today's Job Vacancies (07/08/2023)

ഡോക്ടർമാരെ നിയമിക്കുന്നു

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 8ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മേല്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. പ്രതിമാസ വേതനം 70,000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ അപ്രന്റിസ് 150 ഒഴിവുകൾ

പ്രീ പ്രൈമറി ആയയെ നിയമിക്കുന്നു

തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവ. മോഡൽ നഴ്സറി സ്കൂളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ പ്രീ പ്രൈമറി ആയയെ നിയമിക്കുന്നു.

കേരള പി എസ് സി അംഗീകരിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് ആയിരിക്കും നിയമനം. ആയയായി ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കോപ്പികളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 7ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 8593073379.

ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും ഡൽഹി പൊലീസിലും 1876 പ്പരം സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റ് താൽകാലിക ഒഴിവിലേക്ക് നിയമിക്കുന്നത് ഇൻറർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16ന് (ബുധൻ) രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിൻറെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്ക് ഇൻറർവ്യൂ പങ്കെടുക്കാം. യോഗ്യത - ബികോം ഒന്നാം ക്ലാസ് ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഓഫീസ് അസിസ്റ്റൻസ് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം. കാലാവധി 21.6.2024. പ്രതിമാസം 19000 രൂപയാണ് ഫെലോഷിപ്പ്. അപേക്ഷകർ 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃത ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് - www.kfri.res.in ഫോൺ - 0487 - 2690100.

ഹിന്ദി ട്രാൻസ്ലേറ്റർ ഒഴിവ്

എറണാകുളം ജില്ലയിലെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഹിന്ദി ട്രാൻസ്ലേറ്ററിന്റെ തസ്തികയിൽ ഒരു സ്ഥിരം ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ശമ്പളം 32500 രൂപ മുതൽ 83800രൂപ വരെ. ഉയർന്ന പ്രായപരിധി 35 വയസ്സ്. ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ഉള്ള ബിരുദാനന്തര ബിരുദം. ഏതെങ്കിലും ഒരു സർക്കാർ പൊതുമേഖല സ്ഥാപനത്തിൽ ഹിന്ദി ഇംഗ്ലീഷ് ട്രാൻസ്ലേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. പി ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 16ന് മുൻപ് ബന്ധപ്പെടുക. പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമന അധികാരികളിൽ നിന്നുമുള്ള എൻഒസി ഹാജരാക്കേണ്ടതാണ്. ഫോൺ: 0484 2312944.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/08/2023)

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 .

English Summary: Today's Job Vacancies (07/08/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds