Updated on: 13 December, 2023 8:50 AM IST
Today's Job Vacancies (13/12/2023)

ഐസിഫോസ്സിലെ ഗവേഷണ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം

ഐടി വകുപ്പിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐസിഫോസ്സ്) പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐഒറ്റി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

റസർച്ച് അസോസിയേറ്റ് (വേതനം: 35000-45000), റിസർച്ച് അസിസ്റ്റന്റ് (വേതനം: 25000-35000) തസ്തികകളിലാണു നിയമനം. പ്രവൃത്തി പരിചയമുള്ള BTech / MTech / BE / ME / BSc / MSc / MCA / MBA / MA (Computational Linguistics / Linguistics) ബിരുദധാരികൾക്ക്  ഡിസംബർ 18ന് ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ (Walk-in-interview) സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം. റിസർച്ച് അസോസിയേറ്റിന് നാലും റിസർച്ച് അസിസ്റ്റന്റിന് രണ്ടും വർഷത്തെ പ്രവൃത്തിപരിചയം വേണം. ജെഡർ ആൻഡ് ടെക്നോളജി ഫെലോഷിപ്പ്, ലാബ് ടെക്നീഷ്യൻസ്, പ്രോജക്ട് അസിസ്റ്റന്റ്, അപ്രന്റീസ് എന്നീ തസ്തികകളിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012 / 13 / 14, 0471 2413013, 9400225962.

ബന്ധപ്പെട്ട വാർത്തകൾ: പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിലെ 64 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രോജക്ട് ഫെലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് ജനുവരി 3 ന് രാവിലെ 10 ന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.kfri.res.in

ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ

തിരുവനന്തപുരത്തെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II തസ്തികയിൽ ഇ/റ്റി/ബി വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 26നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 – 2741713.

ബന്ധപ്പെട്ട വാർത്തകൾ: നോർത്തേൺ റെയിൽവേയുടെ വിവിധ ട്രേഡുകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഡിജിറ്റൽ സർവകലാശാലയിൽ എ.ഐ പ്രൊജക്ടുകളിൽ അവസരം

കേരള ഡിജിറ്റൽ സർവകലാശാലയിലെ സെന്റർ ഫോർ ഇന്റലിജന്റ് ഗവൺമെന്റ് ഗവേഷണ വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രൊജക്ടുകളിലെ വിവിധ തസ്തികകളിലേക്കു സാങ്കേതിക വിദഗ്ധരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

ടെക്നിഷ്യൻ/സൊല്യൂഷൻ ആർക്കിടെക്റ്റ്(AI), പ്രൊജക്ട് ലീഡ്/സീനിയർ കൺസൾട്ടന്റ്(AI), AI ഡെവലപ്പർ, റിസർച്ച് അസോസിയേറ്റ്(AI), പ്രൊജക്ട് അസോസിയേറ്റ്(ഇ-ഗവേണൻസ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ഇൻഡസ്ട്രി4.0 സൊല്യൂഷനുകളാൽ നയിക്കപ്പെടുന്ന പ്രൊജക്ടുകളിലാണു പ്രവർത്തിക്കേണ്ടത്. സർക്കാർ മേഖലയിലെ പ്രശ്ന പരിഹാരത്തിനുള്ള ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക, സുതാര്യത വർധിപ്പിക്കുന്നതിനു നൂതന ആശയങ്ങളും സേവനങ്ങളും കൊണ്ടുവരിക എന്നിവയാണു സെന്ററിന്റെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക്: https://duk.ac.in/notifications-nts/.

English Summary: Today's Job Vacancies (13/12/2023)
Published on: 13 December 2023, 08:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now