1. News

പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിലെ 64 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വെസ്റ്റേൺ ഇന്ത്യൻ റെയിൽവേ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി എന്നീ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി ഒരു വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrc-wr.com-ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 64 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

Meera Sandeep
Western Railway Recruitment 2023: Apply for 64 vacancies in Group C and D Post
Western Railway Recruitment 2023: Apply for 64 vacancies in Group C and D Post

വെസ്റ്റേൺ ഇന്ത്യൻ റെയിൽവേ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി എന്നീ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrc-wr.com-ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 64 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/12/2023)

അവസാന തിയതി

രജിസ്‌ട്രേഷൻ നടപടികൾ നവംബർ 20-ന് ആരംഭിച്ച് ഡിസംബർ 19-ന് അവസാനിക്കും.

ബന്ധപ്പെട്ട വാർത്തകൾ: നോർത്തേൺ റെയിൽവേയുടെ വിവിധ ട്രേഡുകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

വിദ്യാഭ്യാസ യോഗ്യത

ലെവൽ 5/4 - ഉദ്യോഗാർത്ഥി ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

ലെവൽ 3/2 - ഉദ്യോഗാർത്ഥി 12-ാം (+2 ഘട്ടം) അല്ലെങ്കിൽ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള തത്തുല്യ പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ മെട്രിക്കുലേഷനും കോഴ്‌സും പൂർത്തിയാക്കിയ ആക്‌ട് അപ്രന്റീസ്ഷിപ്പ്. അല്ലെങ്കിൽ NCVT/SCVT അംഗീകരിച്ച മെട്രിക്കുലേഷനും ഐടിഐയും പാസ്സായിരിക്കണം.

പ്രായ പരിധി

അപേക്ഷകന്റെ പ്രായം 01/01/2024 പ്രകാരം 18 നും 25 നും ഇടയിൽ ആയിരിക്കണം. 1999 ജനുവരി 01 നും 2006 ജനുവരി 01 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾ (രണ്ട് ദിവസവും ഉൾപ്പെടെ) മാത്രം അപേക്ഷിക്കണം.

English Summary: Western Railway Recruitment 2023: Apply for 64 vacancies in Group C and D Post

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds