Updated on: 17 September, 2023 8:39 AM IST
Today's Job Vacancies (17/09/2023)

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കരുനാഗപ്പള്ളി ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ താത്ക്കാലിക ഒഴിവ്. യോഗ്യത- ഫസ്റ്റ് ക്ലാസോടെ ബി ടെക്, എം ടെക്. യോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 19ന് രാവിലെ 10:30 കോളജില്‍ എഴുത്ത് പരീക്ഷയും ഇന്റർവ്യൂവും

യോഗ ട്രെയിനര്‍ ഒഴിവ്

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സാന്ധ്യ രാഗം വയോജന ആരോഗ്യ സംരക്ഷണ പദ്ധതി പ്രകാരം അഞ്ച് പഞ്ചായത്തുകളില്‍ യോഗ ട്രെയിനറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു സെഷന് 400 രൂപ ക്രമത്തില്‍ ഒരു മാസം പരമാവധി 12,000 രൂപയാണ് വേതനം. 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയാണ് നിയമന കാലയളവ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബാച്ചിലര്‍ ഓഫ് നാച്ച്യുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സ് ബിരുദമോ തത്തുല്യമാ യോഗ്യതയോ ഉള്ളവരെയും യോഗ അസോസിയേഷന്‍ / സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവരെയും പരിഗണിക്കുമെന്ന് കരകുളം ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് കരകുളം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലോ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ എത്തിക്കേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: യുപിഎസ്സി, 2024 വർഷത്തെ കേന്ദ്ര സർവീസിലെ എഞ്ചിനീയർ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ജൂനിയര്‍ ലാബ് അസിസ്റ്റന്റ് നിയമനം

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ റീജിയണല്‍ പീഡ് സെല്ലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്ലസ്ടു (സയന്‍സ്) ആണ് വിദ്യാഭ്യാസ യോഗ്യത.

താത്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, വിലാസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 21ന് രാവിലെ 11ന് ഗവ.ടി.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ എത്തണം. മെഡിക്കല്‍ കോളജിന് 10 കി.മീ. പരിധിയിലുള്ളവര്‍ക്കും മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0477 2282015.

കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം

ഐ.എച്ച്.ആർ.ഡി.യുടെ  സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16800 രൂപ (പതിനാറായിരത്തി എണ്ണൂറ് രൂപ) ഏകീകൃത വേതനം അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക്  രണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമറുടെ സേവനം ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/എംസിഎ/എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഡൊമെയ്ൻ എക്സ്പർട്ട് (പിഎച്ച്പി/ മൈഎസ്‌ക്യുഎൽ/ പൈത്തൺ), കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിംവർക്ക് (ജൂംല/വേഡ് പ്രസ്/ ദ്രുപാൽ തുടങ്ങിയവ) എന്നിവയിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അനിവാര്യം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റയും  അനുബന്ധ രേഖകളും  സെപ്റ്റംബർ 21ന്  മുൻപ്  itdihrd@gmail.com എന്ന ഇ-മെയിലിൽ  വിലാസത്തിൽ അയക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഭാരത് പെട്രോളിയം കോർപറേഷനിൽ 125 അപ്രന്റിസ് ഒഴിവുകൾ

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ഗവ നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ജൂനിയർ ലക്ചറർമാരുടെ രണ്ട് ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 20500 രൂപയാണ്. എം.എസ്.സി നഴ്സിങ് ആണ് യോഗ്യത, കെ.എൻ.എം.സി രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18ന് രാവിലെ 10നു തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ നേരിട്ട് ഹാജരാകണം.

താത്കാലിക നിയമനത്തിന് അപേക്ഷിക്കാം

വര്‍ക്കല ഗവണ്‍മെന്റ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് സാനിട്ടേഷന്‍ വര്‍ക്കര്‍,പ്ലംബര്‍ കം ഇലക്ട്രീഷന്‍ തസ്തികകളിലെ താത്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളുണ്ട്.ഏഴാം ക്ലാസ് പാസായിരിക്കണം.ഒരൊഴിവുള്ള പ്ലംബര്‍ കം ഇലക്ട്രീഷന്‍ തസ്തികയില്‍ പി.എസ്.സി നിശ്ചയിക്കുന്ന യോഗ്യതയാണ് വേണ്ടതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ സെപ്റ്റംബര്‍ 26 അഞ്ച് മണിക്ക് മുമ്പായി ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്-0470 2605363.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/09/2023)

ഗവണ്‍മെന്റ് പ്ലീഡര്‍ ഒഴിവ്

വര്‍ക്കല മുന്‍സിഫ് കോര്‍ട്ടില്‍ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിലേക്കായി അഭിഭാഷകരുടെ ഒരു പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസില്‍ കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ജനനത്തീയതി, എന്റോള്‍മെന്റ് തീയതി,പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി,ടിയാള്‍ ഉള്‍പ്പെട്ട പോലീസ് സ്‌റ്റേഷന്‍ പരിധി എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡാറ്റയും ജനനത്തീയതി,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് സെഷന്‍സ് കേസുകളുടെ ജഡ്ജമെന്റ് പകര്‍പ്പുകളും സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെഷന്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന് തിരുവനന്തപുരം-695043 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30നകം അപേക്ഷിക്കണമെന്ന് അഡിഷണൽ ഡിസ്ടിക്ക്റ്റ് മജിസ്ട്രേട്ട് അറിയിച്ചു.

English Summary: Today's Job Vacancies (17/09/2023)
Published on: 16 September 2023, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now