1. News

ഇന്നത്തെ ജോലി ഒഴിവുകൾ (14/09/2023)

കൊല്ലം വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി വിമുക്തഭട•ാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍. ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2467167.

Meera Sandeep
Today's Job Vacancies (14/09/2023)
Today's Job Vacancies (14/09/2023)

സെക്യൂരിറ്റി നിയമനം

കൊല്ലം വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി വിമുക്തഭടാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍. ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2467167.

താല്‍ക്കാലിക നിയമനം

കൊല്ലം വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന രണ്ട് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കും. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍ ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2467167.

ബന്ധപ്പെട്ട വാർത്തകൾ: ആയുസ്പര്‍ശം : വിവിധ തസ്തികകളില്‍ നിയമനം

റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ അമൃതകുളത്ത് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ കരാര്‍ വ്യവസ്ഥയില്‍ റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കും. കോളജ് അധ്യാപകര്‍/ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടുവരെയാണ് ജോലിസമയം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റ, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 18 രാവിലെ 11ന് കൊല്ലം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ – 0474 2794996.

ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഇലക്ട്രിക്കല്‍ വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എസ് ബി റ്റി ഇയില്‍ നിന്ന് ലഭിച്ച ഡിപ്ലോമ. വിദ്യാഭ്യാസ യോഗ്യതയുടെയും അക്കാഡമിക് പ്രവര്‍ത്തിപരിചയത്തിന്റെയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 19 രാവിലെ 10ന് ഹാജരാകണം പാന്‍ – ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. ഫോണ്‍ 0475 2910231.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഈവനിംഗ് ഒ.പിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, ഒരു ബ്ലഡ് ബാങ്ക് കൗണ്‍സിലറേയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ഡോക്ടര്‍ – എം ബി ബി എസ് (ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം), കൗണ്‍സിലര്‍ – എം എസ് ഡബ്ല്യൂ.

ഫോട്ടോപതിച്ച അപേക്ഷയോടൊപ്പം യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ബയോഡേറ്റയും സെപ്റ്റംബര്‍ 20 ഉച്ചയ്ക്ക് രണ്ടിനകം സൂപ്രണ്ട്, താലൂക്ക് ആശുപത്രി, കൊട്ടാരക്കര വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2452610.

ഗസ്റ്റ് ലക്ചറര്‍ നിയമനം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ കമ്പ്യൂട്ടര്‍, ഗസ്റ്റ് ലക്ചറര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തസ്തികയിലേക്ക് നിയമനത്തിന് സെപ്റ്റംബര്‍ 15ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത : ലക്ചറര്‍ കമ്പ്യൂട്ടര്‍ : ബി ടെക് ഫസ്റ്റ് ക്ലാസ്, ലക്ചറര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ : പി ജി. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി എത്തണം. ഫോണ്‍ – 9447488348.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ (ഷീറ്റ്മെറ്റല്‍, കാര്‍പെന്ററി, ടര്‍ണിങ്) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 15 ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 15 ന് വെളളിയാഴ്ച്ച രാവിലെ 10 മണിക്ക് അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ) (കാറ്റഗറി നമ്പർ : 14/2022) തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കായുള്ള ഒ.എം.ആർ പരീക്ഷ ഒക്ടോബർ ഒന്നിനും ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 11 (സിവിൽ) (കാറ്റഗറി നമ്പർ : 15/2022) തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കായുള്ള ഒ.എം.ആർ പരീക്ഷ ഒക്ടോബർ 15 നും രാവിലെ 10.30 മുതൽ 12.15 വരെ തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.

ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 1 (സിവിൽ) (കാറ്റഗറി നമ്പർ : 14/2022) തസ്തികയുടെ ഹാൾടിക്കറ്റ് സെപ്റ്റംബർ 16 നും ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 11 (സിവിൽ) ( കാറ്റഗറി നമ്പർ : 15/2022) തസ്തികയുടെ ഹാൾടിക്കറ്റ് സെപ്റ്റംബർ 30 നും ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് കെ.ഡി.ആർ.ബിയുടെ  ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.govin ) സന്ദർശിക്കുക.

English Summary: Today's Job Vacancies (14/09/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds