Updated on: 19 February, 2023 9:03 AM IST
Today's Job Vacancies (19/02/2023)

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ നേഴ്സിംഗ് കോളേജിലെ പ്രിൻസിപ്പൽ /പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം മാർച്ച് 17ന് വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിലെ 405 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു; ∙ശമ്പളം: 31,852 രൂപ വരെ

സീനിയർ റസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് / അസി. പ്രൊഫസർ കരാർ നിയമനം  നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ 27ന് രാവിലെ 10.30ന് നടക്കും. എമർജൻസി മെഡിസിൻ വിഭാഗത്തിൽ പി.ജി യും റ്റി.സി.എം.സി രജിസ്ട്രേഷനും വേണം. പ്രതിമാസ വേതനം 70,000 രൂപ.

ആയുർവേദ കോളേജിൽ ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്കൃത സിദ്ധാന്തം, ദ്രവ്യഗുണ വിജ്ഞാനം, അഗദതന്ത്ര വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സംസ്കൃത സിദ്ധാന്ത വകുപ്പിൽ മാർച്ച് 2നും ദ്രവ്യഗുണ വിജ്ഞാനത്തിൽ മാർച്ച് ഒന്നിനും അഗദതന്ത്ര വകുപ്പിൽ മാർച്ച് 3നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. രാവിലെ 11നാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബയഡേറ്റയും സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലെത്തണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/02/2023)

അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരുടെ ഒഴിവുളള തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷകള്‍ ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍, തിരുവാങ്കുളം. പി.ഒ, പിന്‍ 682305 എന്ന വിലാസത്തില്‍ ഫെബ്രുവരി 25 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.  ഫോണ്‍: 9188959730

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ: കരാർ നിയമനം

ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംസിഎ  അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്‌സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്‌സായി പാസ്സായവർക്ക് അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ ദേശീയ, അന്തർ ദേശീയ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർ 02/01/1982-നോ ശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2. ആറ് ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്.  വിജ്ഞാപനത്തോടൊപ്പമുള്ള നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: എൻപിസിഐല്ലിലെ 193 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ആയുർവേദ നഴ്‌സ്; താൽക്കാലിക ഒഴിവ്

കോട്ടയം: ഭാരതീയ ചികിത്സാവകുപ്പിന്റെ കിടങ്ങൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ സ്‌നേഹധാര പദ്ധതിയിലേക്ക് ആയുർവേദ നഴ്‌സിനെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. മാർച്ച് 25 വരെയാണ് നിയമനം. യോഗ്യത: എസ്.എസ്.എൽ.സി., സംസ്ഥാന സർക്കാരിന്റെ ഡി.എ.എം.ഇ. നടത്തുന്ന ഒരു വർഷ ആയുർവേദ നഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ്. നിയമനത്തിനായുള്ള വോക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി 22ന് രാവിലെ 11ന് കോട്ടയം വയസ്‌ക്കരക്കുന്നിലെ ഭാരതീയ ചികിത്സാവകുപ്പിന്റെ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യരായവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, പ്രായം, യോഗ്യത,ആധാർ നമ്പർ, ഫോൺ നമ്പർ എന്നിയുൾപ്പെടുത്തിയ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ് എന്നിവ സഹിതം എത്തണം. വിശദിവിവരത്തിന് ഫോൺ: 0481 2568118.

English Summary: Today's Job Vacancies (19/02/2023)
Published on: 19 February 2023, 07:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now