Updated on: 21 November, 2022 8:22 AM IST
Today's Job Vacancies (21/11/2022)

എൽ.ബി.എസിൽ എൽ.ഡി. ക്ലാർക്ക്

സർക്കാർ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി. ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 30 ആണ്. പരീക്ഷയുടെ സിലബസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെയര്‍ടേക്കര്‍ നിയമനം: വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തില്‍ പുന്നപ്രയിലുള്ള കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മന്റ്മെന്റിലെ മെന്‍സ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയമിക്കുന്നു. വിമുക്തഭടന്മാര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 28-ന് രാവിലെ 10 മണിക്ക് കോളജില്‍ എത്തണം. ഫോണ്‍: 0477- 2267311, 9846597311.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/11/2022)

എല്‍.ബി.എസ് സെന്ററില്‍ ഗസ്റ്റ് ലക്ചറര്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ  മഞ്ചേരി കേന്ദ്രത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിങ്ങ്  ബിരുദം/ ഡിപ്ലോമ യോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള  അധ്യാപന പ്രവൃത്തി പരിചയവുമുളളവര്‍, നവംബര്‍ 21 തിങ്കളാഴ്ച രാവിലെ 11 മണിക്ക്  എല്‍.ബി..എസ് സെന്ററിന്റെ കച്ചേരിപ്പടിയിലെ ഐ ജി  ബി ടി യിലുളള സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 0483 2764674 എന്ന നമ്പറില്‍ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: നിയുക്തി മെഗാ ജോബ് ഫെയര്‍ 2022; 2000ത്തോളം തൊഴിലവസരങ്ങൾ

ഫിഷറീസ് പ്രൊജക്ട് കോ-ഓർഡിനേറ്റർ നിയമനം

ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതികളുടെഫീൽഡ് തല  പ്രവർത്തനങ്ങൾക്ക് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത: സംസ്ഥാന കാർഷിക സർവകലാശാല, ഫിഷറീസ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ബി എഫ് എസ്‌സി, അംഗീകൃത സർവ്വകലാശാലയിൽ നിന്നും അക്വാകൾച്ചറിലുള്ള പി ജി ബിരുദം/അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള പി ജി ബിരുദവും സർക്കാർ സ്ഥാപനങ്ങളിലെ അക്വാകൾച്ചൾ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. നവംബർ 23ന് രാവിലെ 11 മണിക്ക് മാപ്പിളബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടക്കും. ഫോൺ: 0497 2731081.

താത്ക്കാലിക നിയമനം

തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ 0487 2285746.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 465 അപ്രന്റിസുകളുടെ ഒഴിവുകൾ

അക്കൗണ്ടന്റ് ഒഴിവ്

കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പഴയന്നൂർ ബ്ലോക്കിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പഴയന്നൂർ ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത: ബികോം(ഫിനാൻസ് ),  ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രായപരിധി 21-35 (2022 നവംബർ 1 ന് 35 വയസിൽ കൂടാൻ പാടില്ല). പ്രതിദിനവേതനം 600രൂപ. വെളളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ - 680003 എന്ന വിലാസത്തിൽ നവംബർ 28ന് വൈകീട്ട് 5 മണിക്ക് മുൻപ് ലഭിക്കണം.

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മഞ്ചേശ്വരം പൈവളിഗെ ഉറുമി ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്റെ നിലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും. നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

English Summary: Today's Job Vacancies (21/11/2022)
Published on: 20 November 2022, 11:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now