Updated on: 22 February, 2023 8:07 AM IST
Today's Job Vacancies (22/02/2023)

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കരാര്‍ നിയമനം

ദേശീയ ആരോഗ്യദൗത്യം  (ആരോഗ്യ കേരളം)  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രി, ഡിസിഎ/പിജിഡിസിഎ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 13,500. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന മര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഓൺലൈനില്‍ മാര്‍ച്ച് ആറിന് വൈകിട്ട് മൂന്നിന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഹിന്ദി അധ്യാപക താത്കാലിക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്നിക് കോളജിലെ വിദ്യാർഥിനികൾക്ക് സിലബസിന്റെ ഭാഗമായി ഹിന്ദി അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. എം.എ ഹിന്ദി ഒന്നാം ക്ലാസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഫെബ്രുവരി 24 രാവിലെ 10ന് കോളജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2491682.

ബന്ധപ്പെട്ട വാർത്തകൾ: റെയിൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസുകളെ നിയമിക്കുന്നു; പത്താംക്ലാസ് 50% മാർക്കുള്ളവർക്ക് അവസരം

യു.പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം- ബൈ ട്രാന്‍സ്ഫര്‍, കാറ്റഗറി നമ്പര്‍. 334/2020) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 23 ന് രാവിലെ 09.30/11.30 മണിക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ വെച്ച് നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ആയതില്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് E-fms (Electronic fund Management system) computer operator തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള PGDCA. 3 വർഷത്തെ പ്രവൃത്തി പരിചയം (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ DEO (Data Entry Operator) തസ്തികയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഒരു വർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും ലഭിക്കുക. (കരാർ അടിസ്ഥാനത്തിൽ ജോലിയിലെ കഴിവ് അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് കരാർ പുതുക്കി നൽകാവുന്നതാണ്). പ്രതിമാസ വേതനം 24,040 രൂപ. പ്രസ്തുത നിയമനം തീർത്തും താൽക്കാലികവും സർക്കാർ ഉത്തരവുകൾക്ക് വിധേയവുമായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട മേൽവിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, മൂന്നാംനില, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവൻ. പി.ഒ. തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 0471-2314385. ഇ-മെയിൽ: careers.mgnregakerala@gmail.com.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ 5906 പുതിയ അദ്ധ്യാപക തസ്തികകൾ

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ വഴി സർക്കാർ ആയുർവേദ ആശുപ്രതികളിലേയ്ക്ക് അനുവദിച്ചിരിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ 28ന് ചൊവ്വാഴ്ച രാവിലെ 9 മണിയ്ക്ക് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത: കേരള സർക്കാർ നടത്തിയ ആയുർവേദ തെറാപിസ്റ്റ് കോഴ്സ് വിജയിച്ചിരിക്കണം. പ്രതിമാസ വേതനം: 14700 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഫോൺ: 8113028721

താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കംപ്യൂട്ടർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നേരിട്ട് ഫെബ്രുവരി 27-ന്  രാവിലെ 10-ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പമായി മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ് (www.mec.ac.in).

ഹെൽപ്പർ ഒഴിവ്

വനിതാ ശിശുവകസന വകുപ്പ്, എറണാകുളം ജില്ല ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെൽപ്പർമാരുടെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന  തീയതി ഫെബ്രുവരി 25നു വൈകിട്ട് അഞ്ചുമണി. വിലാസം: ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ, തിരുവാങ്കുളം. പി.ഒ. പിൻ-682305. കൂടുതൽ വിവരങ്ങൾക്ക്: 9188959730.

English Summary: Today's Job Vacancies (22/02/2023)
Published on: 22 February 2023, 07:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now