Updated on: 30 August, 2022 7:24 AM IST
Today's Job Vacancies (30/08/2022)

അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ജൂനിയർ ഇൻസ്ട്രക്ടർ-പ്രിന്റിങ് ടെക്‌നോളജി (ഒഴിവ്-2, യോഗ്യത: കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപറേഷൻ ആൻഡ് പ്രസ് വർക്ക് / മൂന്ന് വർഷ  ഡിപ്ലോമ പ്രിന്റിങ് ടെക്‌നോളജി) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം സെപ്റ്റംബർ മൂന്നിന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/08/2022)

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മണ്ണ് മ്യൂസിയം പരിപാലനം എന്ന പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. അഗ്രിക്കൾച്ചർ/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. മണ്ണ് വിശകലനത്തിൽ പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. പ്രതിമാസം 19,000 രൂപ ഫെല്ലോഷിപ്പ്. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസിളവുണ്ട്.

ഉദ്യോഗാർഥികൾ സെപ്റ്റംബർ 14ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെയെന്ന് നോക്കാം

കോച്ചുമാർക്ക് വാക് ഇൻ- ഇന്റർവ്യൂ

ശ്രീ അയ്യൻകാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ യോഗ്യരായ (സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച) കോച്ചുമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 11ന് ഹാജരാകേണ്ടതാണ്. ജിംനാസ്റ്റിക്‌സ് (വനിത-1), അത്‌ലറ്റിക്‌സ് (വനിത/ പുരുഷൻ-3), ജൂഡോ (വനിത-1/ പുരുഷൻ-1), ഫുഡ്‌ബോൾ (വനിത-1), റസിലിംങ് (പുരുഷൻ-1) എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി എന്നീ പദ്ധതികളുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി/ഫിഷറീസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ബി എഫ് എസ് സി, ഏതെങ്കിലും ഫിഷറീസ്/സുവോളജി വിഷയങ്ങള്‍/അക്വാകള്‍ച്ചര്‍ സെക്ടറില്‍ ഗവ.സ്ഥാപനങ്ങളില്‍ നിന്നുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

ബന്ധപ്പെട്ട വാർത്തകൾ: അലിയൻസ് ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻ ഓഫീസറുടെ ഒഴുവിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുളള വി എച്ച് എസ് സി/ഫിഷറീസ് വിഷയത്തിലുളള ബിരുദം/സുവോളജി ബിരുദം/എസ് എസ് എല്‍ സിയും ഗവ. സ്ഥാപനത്തിലുളള അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081, 0497 2732340.

English Summary: Today's Job Vacancies (30/08/2022)
Published on: 30 August 2022, 07:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now