1. News

ഇന്നത്തെ ജോലി ഒഴിവുകൾ (28/08/2022)

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രയിനി ലൈബ്രറിയൻമാരെ താൽക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. എസ്.എസ്.എൽ.സിയും സി.എൽ.ഐ.എസ്‌സിയുമാണ് യോഗ്യത. തമിഴ് ഒരു വർഷമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18നും 36നും മധ്യേ. രണ്ട് ഒഴിവുകളാണുള്ളത്.

Meera Sandeep
Today's Job Vacancies (28/08/2022)
Today's Job Vacancies (28/08/2022)

ട്രെയിനി ലൈബ്രറിയൻ താത്കാലിക നിയമനം

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രയിനി ലൈബ്രറിയൻമാരെ താൽക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. എസ്.എസ്.എൽ.സിയും സി.എൽ.ഐ.എസ്‌സിയുമാണ് യോഗ്യത. തമിഴ് ഒരു വർഷമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18നും 36നും മധ്യേ. രണ്ട് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ, അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം സെപ്റ്റംബർ 14ന് രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: അലിയൻസ് ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻ ഓഫീസറുടെ ഒഴുവിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

അഭിമുഖം: 29, 30 തീയതികളില്‍

ചെന്നീര്‍ക്കര ഐടിഐയില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ അഭിമുഖം ഈ മാസം 29 ,30 തീയതികളില്‍  ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ നടത്തും.  അഭിമുഖത്തിന് ഹാജരാകേണ്ടവരുടെ പേര് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിപ്പിച്ചതിനൊപ്പം എസ്എംഎസ് മുഖേനയും നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം പകര്‍പ്പുകളും, ടിസിയുമായി അന്നേദിവസങ്ങളില്‍ രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍ ഹാജരാകണമെന്ന പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0468 2 258 710

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/08/2022)

പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്റ്റ് കോ ഓഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് 4 വര്‍ഷത്തെ അക്വാകള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയും അസ്സല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക് 0471 2464076

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

ജനകീയ മത്സ്യകൃഷി (2022-23) പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  20-56 വയസിന് ഇടയില്‍ പ്രായമുള്ള വി.എച്ച്.എസ്.ഇ (ഫിഷറീസ്) യിലോ സുവോളജിയിലോ, അക്വാകള്‍ച്ചറിലോ ബിരുദമുള്ളവര്‍ക്കോ സമാന തസ്തികയില്‍ പ്രവര്‍ത്തി പരിചയമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്കും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.എഫ്.സി യോ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അക്വാള്‍ച്ചറിലോ, ബിരുദാനന്തര ബിരുദവും സര്‍ക്കാരിലോ അനുബന്ധ ഏജന്‍സിയിലോ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29ന് രാവിലെ 10ന് ഉണ്ണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ (തിരൂര്‍ ഓഫീസ്) നടക്കുന്ന ഇന്റര്‍വ്യൂയില്‍ ബയോഡാറ്റ സഹിതം പങ്കെടുക്കണം. ഫോണ്‍: 0494-2666428.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/08/2022)

റെസ്‌ക്യൂ ഓഫീസർ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. എം.എസ്.ഡബ്യൂ/ എം.എ സോഷ്യോളജി ആണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം: ഓഗസ്റ്റ് 1, 2022ന് 40 വയസ് കവിയരുത്. പ്രതിമാസ വേനം: 20,000. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.wcd.kerala.gov.in സന്ദർശിക്കുക.

അധ്യാപക ഒഴിവ്

കോട്ടയം: കാണക്കാരി ഗവൺമെന്റ് വി.എച്ച്.എസ്. ഇ വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 29 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

അധ്യാപക നിയമനം

കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ കൊമേഴ്‌സ് (സീനിയർ) താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ആഗസ്റ്റ് 29 രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാവുക. ഫോൺ : 9961375585. ഇ മെയിൽ: ghsskpba@gmail.com

താൽക്കാലിക ഒഴിവ്

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ട്രേഡ്സ്മാൻ (ടെക്സ്റ്റൈൽ ടെക്നോളജി), ട്രേഡ്സ്മാൻ (പ്ലംബിങ്), ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ) എന്നീ ഒഴിവിലേക്ക് താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ആഗസ്റ്റ് 29 രാവിലെ 10 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവുക. ഫോൺ: 0497 2835106

English Summary: Today's Job Vacancies (28/08/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds