Updated on: 31 August, 2022 7:51 AM IST
Today's Job Vacancies (31/08/2022)

പ്രോഗ്രാം മാനേജർ - കരാർ നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സെപ്റ്റംബർ ഒന്നു മുതൽ 15 വരെ സ്വീകരിക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/08/2022)

ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ എഞ്ചിന്‍ ഡ്രൈവര്‍ (താല്‍ക്കാലികം) തസ്തികയിലേക്ക് 10 ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 16 നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.  പ്രായപരിധി 18-37 നിയമാനുസൃത വയസിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല). വിദ്യാഭ്യാസ യോഗ്യത: ലിറ്ററസി,  നിലവിലെ എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ് (ഫസ്റ്റ് ക്ലാസ്) കേരളത്തിന് കീഴില്‍ ഇഷ്യു ചെയ്ത് ഇന്‍ലാന്‍ഡ് വെസല്‍ റൂള്‍ 2010.

വാക്ക്- ഇൻ ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള രണ്ട് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 450 രൂപാ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്- ഇൻ ഇന്റർവ്യൂ നടത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെയെന്ന് നോക്കാം

പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവരും, 50 വയസ്സിൽ താഴെ  പ്രായമുള്ളതും എറണാകുളം ജില്ലയിൽ താമസിക്കുന്നതുമായ ഉദ്യോഗാർത്ഥികൾ , ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ ഒന്നിന് രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രി സുപ്രണ്ട് മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2777489, 2776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയുവാൻ സാധിക്കുന്നതാണ്.

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എൻജിനിയറിങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റസർച്ച് പ്രോജക്ടിൽ ഓപ്‌റ്റോ ഇലക്‌ട്രോണിക്‌സിൽ മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസേർച്ച് ഫെല്ലോയെ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക്: http://lbt.ac.in/.

കൂടിക്കാഴ്ച ആഗസ്റ്റ് 31ന്

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ്, വി എച്ച് എസ് ഇ വിഭാഗത്തിൽ ഫിസിക്‌സ് നോൺ വൊക്കേഷണൽ ടീച്ചറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 31ന് രാവിലെ 11 മണിക്ക് സ്‌കൂളിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ 9947523131.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/08/2022)

അസി. പ്രൊഫസർ നിയമനം

കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ദ്രവ്യ ഗുണവകുപ്പിൽ കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും ആധാർകാർഡ്, പാൻകാർഡ്, എന്നിവയുടെ പകർപ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 1ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാവുക. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി ജി. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഫോൺ: 0497 2801167.

സ്‌പെഷ്യൽ എജുക്കേറ്ററുടെ ഒഴിവ്

സമഗ്രശിക്ഷാ കേരളം ജില്ലയിലെ ബി ആർ സി കളിൽ സെക്കണ്ടറി വിഭാഗത്തിൽ സ്‌പെഷ്യൽ എജുക്കേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം സെപ്റ്റംബർ അഞ്ച് വൈകീട്ട് അഞ്ചിന് മുമ്പ് എസ് എസ് കെ ജില്ലാ ഓഫീസിൽ എത്തിക്കണം. ഫോൺ: 0497 2707993

അധ്യാപക നിയമനം

ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്ത്മാറ്റിക്സ് വിഭാഗത്തിൽ താൽക്കാലിക ടീച്ചർ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ സെപ്റ്റംബർ  ആറിനകം സ്‌കൂളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9447547873.

താത്ക്കാലിക നിയമനം

വെളളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ലാബ് അസിസ്റ്റന്റ് തസ്തികയ്ക്ക് വി.എച്ച്.എസ്.ഇ എം.എല്‍.ടി/എം.എല്‍.ടി പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്ക് ഡിഗ്രി വിത്ത് പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുമായി സെപ്തംബര്‍ 3 ന് രാവിലെ 11 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. വെള്ളമുണ്ട പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04935 296562, 9048086227.

ഹിന്ദി  ലക്ചറര്‍ നിയമനം

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലക്ചറര്‍ ഇന്‍ ഹിന്ദി തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത പി.ജി, നെറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയ്യതി തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സെപ്തംബര്‍ 3 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 8547005060, 9387288283.

ഗസ്റ്റ് അധ്യാപക ഒഴിവ്

ചിറ്റൂര്‍ ഗവ. കോളേജില്‍ കൊമേഴ്‌സ് വകുപ്പില്‍ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് അനിവാര്യം. നെറ്റ് യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 8078042347.

English Summary: Today's Job Vacancies (31/08/2022)
Published on: 30 August 2022, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now