Updated on: 10 July, 2023 11:31 AM IST
Tomato price hike: Politician hired bouncer for his vegetable shop

രാജ്യത്ത് തക്കാളി വില കുത്തനെ ഉയരുകയാണ്, ഒരു ഭാഗത്ത് ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ മറ്റൊരു ഭാഗത്ത് തക്കാളി മോഷണം പോവാതെ ഇരിക്കാൻ പതിനെട്ടടവും പയറ്റുകയാണ് പച്ചക്കറി കച്ചവടക്കാർ. വാരണാസിയിൽ പച്ചക്കറി കടയിൽ തക്കാളിയ്ക്ക് കാവലിരിക്കാൻ ബൗൺസർമാരെ നിയമിച്ച് സമാജ്‌വാദി പാർട്ടി പ്രവർത്തകൻ.

ഒരു പച്ചക്കറി കച്ചവടക്കാരൻ കൂടിയായ ഒരു എസ്പി പ്രവർത്തകൻ, രാജ്യത്തുടനീളമുള്ള തക്കാളിയുടെ ഉയർന്ന വിലയിൽ തന്റെ സ്റ്റോറിലെ ഉൽപ്പന്നങ്ങൾ 'സംരക്ഷിക്കാൻ' വേണ്ടിയാണ് ബൗൺസർമാരെ നിയമിച്ചത്. തക്കാളിയുടെ വില കേൾക്കുമ്പോൾ, വാങ്ങുന്നവർ അക്രമാസക്തരാകുന്നത് തടയാൻ വേണ്ടിയാണ് രണ്ട് ബൗൺസർമാരെ ഈ ജോലിയ്ക്കായി നിയമിച്ചത്, എന്ന്
അദ്ദേഹം പറഞ്ഞു.

' തക്കാളി വിലയെച്ചൊല്ലി ആളുകൾക്കിടയിലുള്ള തർക്കങ്ങൾ ഞാൻ കേട്ടുകൊണ്ടിരുന്നു. എന്റെ കടയിലും ആളുകളും വിലപേശാൻ ശ്രമിച്ചു. അതിനാൽ നിരന്തരമായ തർക്കങ്ങൾ അവസാനിപ്പിക്കാൻ, യൂണിഫോമിൽ ബൗൺസർമാരെ വിന്യസിക്കാൻ ഞാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് തക്കാളി കിലോയ്ക്ക് 140 മുതൽ 160 രൂപ വരെയായി ഉയർന്നിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: തെലങ്കാനയിൽ 6,100 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി നാളെ തുടക്കം കുറിക്കും

English Summary: Tomato price hike: Politician hired bouncer for his vegetable shop
Published on: 10 July 2023, 11:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now