1. News

തക്കാളി വില സെപ്തംബർ വരെ കുറയില്ല, ഉടൻ തന്നെ കിലോയ്ക്ക് 200 രൂപ കടക്കും

രാജ്യത്തെ തക്കാളി വില സെപ്തംബർ മാസം വരെ കുറയില്ല, ഉടൻ തന്നെ കിലോയ്ക്ക് 200 രൂപ കടക്കുമെന്ന് വിദഗ്ധർ അറിയിച്ചു. ഉത്പാദക സംസ്ഥാനങ്ങളിൽ നിലവിലുള്ള ക്ഷാമം കാരണം തക്കാളിയുടെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

Raveena M Prakash
Tomato price will not come down September, says experts
Tomato price will not come down September, says experts

രാജ്യത്തെ തക്കാളി വില സെപ്തംബർ മാസം വരെ കുറയില്ലായെന്നും, ഉടൻ തന്നെ തക്കാളി കിലോയ്ക്ക് 200 രൂപ കടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അറിയിച്ചു. ഉത്പാദക സംസ്ഥാനങ്ങളിൽ നിലവിലുള്ള ക്ഷാമം കാരണം തക്കാളിയുടെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. ഇത് രാജ്യത്തെ, എക്കാലത്തെയും ഉയർന്ന നിരക്കാണ്. 

ഡൽഹിയിലെ പച്ചക്കറി മൊത്തക്കച്ചവടക്കാർ പറയുന്നതനുസരിച്ച്, ഉത്തരാഖണ്ഡിൽ തിങ്കളാഴ്ച 25 കിലോ തക്കാളി 4,100 രൂപയ്ക്ക് ലേലം ചെയ്തു. ഈ വർഷത്തെ തക്കാളി വില മുൻകാല റെക്കോഡുകളെല്ലാം തകർത്തുവെന്ന് ഒരു കർഷകർ പറഞ്ഞു. ഈ സീസണിൽ തക്കാളി 25 കിലോയ്ക്ക് 1,200 മുതൽ 1,400 രൂപയ്ക്കാണ് ലേലം ചെയ്തത് എന്ന് ഒരു തക്കാളി കർഷകർ കൂട്ടിച്ചേർത്തു. ചില സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് തക്കാളിയുടെ ഉൽപ്പാദനം കുറഞ്ഞതും, വിളനാശവും തക്കാളിയുടെ വിലവർദ്ധനവിന് കാരണമായി എന്ന്‌ മൊത്തക്കച്ചവടക്കാർ അറിയിച്ചു. ജൂൺ മാസത്തിൽ തക്കാളി വിലയിൽ വർധനവ് ആരംഭിച്ചു.

നിലവിൽ ചില്ലറ വിപണിയിൽ തക്കാളി കിലോയ്ക്ക് 150 മുതൽ 180 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ സാഹചര്യത്തിന് മറുപടിയെന്നോണം, നിരവധി പ്രശസ്‌ത ഫാസ്റ്റ് ഫുഡ് ശൃംഖലകൾ അവരുടെ ഉൽപ്പന്നങ്ങളിൽ നിന്ന് തക്കാളി നീക്കം ചെയ്തു, ചില റെസ്റ്റോറന്റുകളിൽ നിന്ന് അവരുടെ മെനുകളിൽ നിന്ന് തക്കാളി സൂപ്പ് താൽക്കാലികമായി ഒഴിവാക്കി. ഉപഭോക്താക്കളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ തക്കാളിയ്ക്ക് സബ്‌സിഡി നൽകുകയും, 500 ഓളം കേന്ദ്രങ്ങളിൽ കിലോയ്ക്ക് 90 രൂപയ്ക്ക് വിൽപന ആരംഭിക്കുകയും ചെയ്തു, അത് പിന്നീട് 80 രൂപയായി കേന്ദ്ര സർക്കാർ കുറച്ചു.

രാജ്യത്ത് തക്കാളിയുടെ ഉത്പാദനം കുറഞ്ഞതും സ്ഥിരമായ ഡിമാൻഡും കാരണം തക്കാളി വില ഗണ്യമായി ഉയർന്നു. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹരിയാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ഡൽഹിയ്ക്ക് തക്കാളി വിതരണം ചെയ്യുന്നതെന്ന് വെജിറ്റബിൾ ട്രേഡേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പറഞ്ഞു. ഈ മാസം മുഴുവൻ തക്കാളി വില ഉയർന്ന നിലയിൽ തുടരുമെന്നും, മഹാരാഷ്ട്രയിൽ നിന്ന് കൂടുതൽ ലഭ്യത പ്രതീക്ഷിക്കുന്നതിനാൽ സെപ്തംബർ മാസത്തിന്റെ ആദ്യവാരത്തിൽ മാത്രമേ വില കുറയാൻ തുടങ്ങുകയുള്ളൂവെന്നും വ്യാപാരികൾ പ്രവചിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: വിദേശത്തേക്കുള്ള ബസുമതി അരി കയറ്റുമതി നിരോധനം ഭയന്ന് ബസുമതി അരി കയറ്റുമതി ചെയ്യാൻ അഭ്യർത്ഥിച്ച് പ്രവാസികൾ 

Pic Courtesy: Pexels.com

English Summary: Tomato price will not come down september

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds