കൊച്ചി: ഫോണിലൂടെ നാള്‍ അറിയിക്കു, നാളിനിണങ്ങിയ നക്ഷത്ര വൃക്ഷതൈ വീടുകളില്‍ നട്ടുവളര്‍ത്താം എന്ന ക്യാമ്പെയിനുമായി ഡി.ടി.പി.സി . ബോട്ട്‌ജെട്ടിയിലെ ടൂറിസ്റ്റ് ഡസ്‌കിന്റെ പവിലിയനോടനുബന്ധിച്ചുള്ള ജൈവ കലവറയില്‍ അശ്വതി കാഞ്ഞിരം മുതല്‍ രേവതി ഇലിപ്പ വരെയുള്ള 27 നാള്‍ വൃക്ഷ തൈകളുടെ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. സാമാന്യം വളര്‍ച്ച പ്രാപിച്ച വൃക്ഷതൈകള്‍ക്ക് 200 രൂപ മുതല്‍ വരെയാണ് വില .നക്ഷത്ര വൃക്ഷ ചോലയിലിരുന്ന് ഒരു കപ്പ് പായസ്സം കഴിക്കാം.
നഗരവാസികള്‍ ഏറെ പേരും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ പ്രഥമശുശ്രൂഷ സസ്യമായ പഴുതാര ചെടിയുടെ പ്രദര്‍ശനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. There is also an exhibition of agarwood, a first aid plant that many city dwellers have never seen or heard of.
പഴുതാരയെകൊല്ലുവാന്‍ കഴിവില്ലൊങ്കിലും പഴുതാരയുടേയോ മറ്റു പ്രാണികളുടേയോ കടിയേറ്റാല്‍ ഉടന്‍ ശമനം ലഭിക്കുന്ന ഒരു അകത്തള അലങ്കാര സസ്യമാണ് പഴുതാരച്ചെടി.
കട്ടുറുമ്പിന്റെ കടിയേറ്റാല്‍ ഈ ചെടിയുടെ ഇല അരച്ചു തേച്ചാല്‍ കട്ടുകഴപ്പ് ഉടന്‍ മാറും. കടന്നലിന്റേയും തേനീച്ചയുടേയും കുത്തേറ്റാല്‍ കുത്തേറ്റ ഭാഗത്ത് ഇതിന്റെ ഇലനീര് പുരട്ടിയാല്‍ ഉടന്‍ ശമനം ലഭിക്കും.
.ഈ ചെടിയുടെ ഇലകള്‍ക്കും തണ്ടിനും പഴുതാരയുടെ സാദൃശ്യമാണ്.വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന ഈ ചെടിയുടെ ഇലകള്‍ക്കെന്നും പച്ചനിറമായിരിക്കും സാമാന്യം വളര്‍ച്ച പ്രാപിച്ച് ഒരു ചെടിക്ക് 150/- രൂപയാണ് വില.
ഇതോടൊപ്പം 33-ാംളം കുള്ളന്‍ ഫല വൃക്ഷതൈകളും ,ഔഷധ സസ്യങ്ങളും ഇവിടെ നിന്ന് ലഭ്യമാകും. തദ്ദേശിയ സസ്യങ്ങളെ നട്ടുവളര്‍ത്തികൊണ്ട് കൊച്ചിയുടെ ഹരിത സമൃദ്ധി വര്‍ദ്ധിപ്പിക്കുകയും ജൈവവൈവിധ്യ സൂചികയില്‍ കൊച്ചിക്ക് ഉയര്‍ന്ന പോയിന്റ് കരസ്ഥമാക്കുകയാണ് ഡി.ടി.പി.സി ഈ സംരംഭത്തിലൂടെ ലക്ഷമിടുന്നത്.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിയ്‌ക്കേണ്ടതുകൊണ്ട് ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഫോണ്‍ മുഖേന മുന്‍കൂട്ടി അിറയിക്കണം . 9847044688.
ഈ പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനം റീജിണല്‍ ടൂറിസം ജോയിന്റ് ഡയറക്ടര്‍ നിര്‍വഹിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :എസ് ബി ഐ( SBI ) യുടെ ഭവനവായ്‌പ ഇളവുകൾ മാർച്ച 21 വരെ