1. News

സാനിറ്ററി നാപ്കിനുകൾ കുറഞ്ഞ വിലയിൽ ലഭിക്കും മാരാരിക്കുളത്തെ ഗാന്ധി സ്മാരക യൂണിറ്റിൽ നിന്ന്.

ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് സാനിറ്ററി നാപ്കിൻ ഇവിടെ നിർമ്മിക്കുന്നത്. നബാർഡിന്റെ സാമ്പത്തിക സഹായത്തിലാണ് ഗാന്ധി സ്മാരകം ഈ ജോലി ഏറ്റെടുത്തു ചെയ്യുന്നത്. മാരാരിക്കുളം ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിൽ ആരംഭിച്ച യൂണിറ്റിൽ 30 വനിതകൾക്കാണ് പരിശീലനം നൽകിയത് .

K B Bainda
30 വനിതകൾക്കാണ് ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിൽ പരിശീലനം നൽകിയത്
30 വനിതകൾക്കാണ് ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിൽ പരിശീലനം നൽകിയത്

ആലപ്പുഴ: മാരാരിക്കുളം ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിലെ സ്വയം സഹായ സംഘങ്ങൾ വഴി ഇനി സാനിറ്ററി നാപ്കിൻ വിപണിയിലെത്തും. കോയമ്പത്തൂർ സ്വദേശി അരുണാചലം മുരുഗാനന്ദം കണ്ടുപിടിച്ച ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് സാനിറ്ററി നാപ്കിൻ ഇവിടെ നിർമ്മിക്കുന്നത്.

നബാർഡിന്റെ സാമ്പത്തിക സഹായത്തിലാണ് ഗാന്ധി സ്മാരകം ഈ ജോലി ഏറ്റെടുത്തു ചെയ്യുന്നത്. മാരാരിക്കുളം ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിൽ ആരംഭിച്ച യൂണിറ്റിൽ 30 വനിതകൾക്കാണ് പരിശീലനം നൽകിയത് .

ആദ്യ ഘട്ടത്തിൽ ഓരോ സംസ്ഥാനത്തും ഓരോ യൂണിറ്റുകളാണ് നബാർഡ് ആരംഭിക്കുന്നത്. നബാർഡിനു കീഴിലുള്ള നാബ് ഫൗണ്ടേഷന്റെ ലൈവ് ലിഹുഡ് എന്റർപ്രെണർഷിപ് ഡവലപ്മെന്റ്റ് പദ്ധതിയുടെ ഭാഗമായി രാജ്യത്താകെ ആരംഭിക്കുന്ന അടുത്ത ഘട്ടത്തിൽ എല്ലാ ജില്ലകളിലും ഓരോ യൂണിറ്റുകൾ ആരംഭിക്കും .In the first phase, NABARD will start one unit in each state. Units will be launched in each district in the next phase, which will be rolled out across the country as part of the NABARD's Livelihood Entrepreneurship Development Project 

നബാർഡിന്റെ സാമൂഹിക ക്ഷേമ പദ്ധതികൾ അടക്കം നടപ്പാക്കുന്ന ഘടകമാണ് നാബ് ഫൗണ്ടേഷൻ . 30 വനിതകൾക്കാണ് ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിൽ പരിശീലനം നൽകിയത്. ഇവർ മാസ്റ്റർ ട്രെയിനർമാരായി മറ്റു ജില്ലകളിൽ പരിശീലനം നൽകും. അതാണ് അടുത്ത ഘട്ടം.

തുടക്കത്തിൽ മുഴുവൻ ചെലവും നബാർഡ് വഹിക്കും. ദിവസം 750 സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കാവുന്ന മാമ്പൽ യന്ത്രങ്ങളാണുള്ളത്. 3 പേരടങ്ങുന്ന നിർമ്മാണ യൂണിറ്റിന് ദിവസം 400 രൂപ നിരക്കിലാണ് വേതനം. ഇതും കെട്ടിട വാടകയും നാബ് ഫൗണ്ടേഷൻ വഹിക്കും.

ഒരു ലക്ഷത്തോളം രൂപയാണ് നിലവിലെ യന്ത്രത്തിന് വില. 4-5 രൂപയ്ക്കു സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കാനാണ് ശ്രമം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :എസ് ബി ഐ( SBI ) യുടെ ഭവനവായ്‌പ ഇളവുകൾ മാർച്ച 21 വരെ

English Summary: Sanitary napkins are available at low prices from the Gandhi smaraka Unit at Mararikulam.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds