Updated on: 14 October, 2021 8:34 PM IST
Tuber crop

പത്തനംതിട്ട: കിഴങ്ങു വിളകള്‍ - ശാസ്ത്രീയ കൃഷിയും മൂല്യ വര്‍ധനയും എന്ന വിഷയത്തെ ആസ്പദമാക്കി ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ (എസ്.എന്‍.ഡി.പി ഹാള്‍,) ഒക്ടോബര്‍ 16 ന് (ശനി) രാവിലെ 9.30 ന് പരിശീലനവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനവും പ്രകാശനവും നിര്‍വഹിക്കുന്ന ചടങ്ങില്‍ സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. എം. എന്‍.ഷീല,  മുന്‍ എംഎല്‍എയും ഒരുമ രക്ഷാധികാരിയുമായ കെ.സി. രാജഗോപാലന്‍, മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, സി.ടി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ് ക്രോപ് പ്രൊഡക്ഷന്‍ ഡോ. ജി.ബൈജു,  സി.ടി.സി.ആര്‍.ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. ഡി ജഗന്നാഥന്‍, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ.എസ്.ഷാനവാസ്, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലാ ചെറിയാന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനീതാ അനില്‍, വാര്‍ഡ് മെമ്പര്‍ വി.വിനോദ്  തുടങ്ങിയവര്‍ പങ്കെടുക്കും.

പുതിയ കിഴങ്ങു വിള ഇനങ്ങളുടെ വിതരണ ഉദ്ഘാടനം, മരച്ചീനി വള മിശ്രിതത്തിന്റെ വിതരണ ഉദ്ഘാടനം, കിഴങ്ങു വിള മൈക്രോ ഫുഡുകളുടെ വിതരണ ഉദ്ഘാടനം എന്നിവയാണ് നടക്കുക.

രാവിലെ 11 ന് ആരംഭിക്കുന്ന ടെക്‌നിക്കല്‍ സെഷന്‍ ഡോ. ജി.ബൈജു, ഡോ. ഡി. ജഗന്നാഥന്‍, ഡോ. എസ്.ഷാനവാസ് തുടങ്ങിയവര്‍ നയിക്കും. കിഴങ്ങു വിള - ശാസ്ത്രീയ കൃഷി, കിഴങ്ങു വിള - മൂല്യ വര്‍ധന സാധ്യതകള്‍, കിഴങ്ങു വിള - സംരംഭക സാധ്യതകള്‍ എന്നിവയാണ് ടെക്‌നിക്കല്‍ സെഷനിലെ വിഷയങ്ങള്‍.

കര്‍ഷക ശാസ്ത്രജ്ഞ സംവാദം 2.30 മുതല്‍ 3.30 വരെ സംഘടിപ്പിക്കും. കിഴങ്ങുവിള ഇനങ്ങളുടെയും മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനം രാവിലെ 10 മുതല്‍ 3.30 വരെ ഉണ്ടാകും.

കിഴങ്ങു വിളകളുടെ നടീല് കാലവും അനുവര്ത്തിക്കേണ്ട കൃഷിരീതിയും

കിഴങ്ങുകൾ: മണ്ണിനടിയിലെ പൊന്ന്

English Summary: Tuber crops, scientific cultivation and value addition; Training and demonstration on the 16th
Published on: 14 October 2021, 08:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now