Updated on: 4 December, 2020 11:19 PM IST
ഉപ്പേരി

തിരുവോണനാളിൽ കഞ്ഞിക്കുഴിക്കാർക്ക് വനിതാസെഫിയുടെ ഉപ്പേരി കൂട്ടി സദ്യ ഉണ്ണാം. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന വനിതാകൂട്ടായ്മ, വനിതാ സെൽഫി ആരംഭിച്ച ഉപ്പേരി മേളയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്തം നാൾ മുതൽ ആരംഭിച്ചതാന് പായസ ഉപ്പേരി മേള. ഓരോ ദിവസവും വ്യത്യസ്ത തരം പായസങ്ങളും വനിതാ സെൽഫിക്കാർ ഒരുക്കിയിരുന്നു. നിരവധിപേരാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ബാങ്കിലെത്തി വനിതാ സെൽഫിയുടെ ഉപ്പേരിയും പായസവും വാങ്ങിപ്പോകുന്നത്. പായസം വാങ്ങാൻ പാത്രവുമായി എത്തുന്നവരാണ് അധികവും എങ്കിലും ഡിസ്പോസിബിൾഗ്ലാസിലും പായസം ലഭിക്കും. എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണി മുതൽ ആവശ്യക്കാർക്ക് പായസവും ഉപ്പേരിയും ദേശീയ പാതയിൽ കഞ്ഞിക്കുഴിയിലുള്ള ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡാഫീസിനു മുൻപിൽ നിന്നും ലഭിക്കും.Most of the people come with a pot to buy the payasam but the payasam is also available in disposable glasses. Every day from 3 pm, customers can get payasam and upperi in front of the bank head office near the Indian Coffee House in Kanjikuzhi on the National Highway.

പായസം

കാറ്ററിംഗ് തൊഴിലിൽ ഏർപ്പെട്ടിരുന്ന വനിതാ സെൽഫിയിലെ അംഗങ്ങളുടെ ഭക്ഷണ മികവ് അറിയുന്ന നാട്ടുകാർ ഉപ്പേരിയും പായസവും മുൻകൂട്ടി ബുക്കുചെയ്താണ് വാങ്ങിയത്. തയായാറാക്കി കൊണ്ടുവരുന്ന പായസവും ഉപ്പേരിയും അന്നന്ന് തന്നെ തീർന്നു പോവുകയാണ്. പായസവും ഉപ്പേരിയും ആളുകൾ വന്നു വാങ്ങുന്നത് കൂടാതെ ആവശ്യപ്പെട്ടെത്തിയ സ്ഥാപനങ്ങളിലെല്ലാം ഇവർ കൃത്യമായി എത്തിച്ചു കൊടുത്തു.സർക്കാർ സ്ഥാപനങ്ങളിലും സ്ക്കൂളുകളിലും ഓണാഘോഷങ്ങൾ ഇല്ലങ്കിലും പായസം ആവശ്യപ്പെട്ട് നിരവധി ഓർഡറുകൾ ലഭിച്ചിരുന്നു

ഉപ്പേരി

കോവിഡ് കാലത്തുണ്ടായ തൊഴിലില്ലായ്മയെ മറികടക്കാനായി ഈ സ്ത്രീ കൂട്ടായ്‌മ്മ ഏറ്റെടുത്ത നിരവധി മറ്റു തൊഴിലുകളിൽ ഒന്നാണിത്. കോവിഡ് കാലത്തു തന്നെ ഇവർ ഓൺലൈൻ ഹോട്ടൽ സർവീസ് നടത്തിയിരുന്നു. വമ്പൻ പ്രതികരണമാണ് ഇതിനും ഇവർക്ക് കിട്ടിയത്. കൂടാതെ വിവിധ കളറിലുള്ള മാസ്കുകൾ തയ്ച്ചു നൽകിയിരുന്നു. 10 രൂപ വിലയിൽ നൽകിയ മാസ്കും നല്ലതുപോലെ വിറ്റുപോയി എന്ന് വനിതാ സെൽഫിയുടെ രക്ഷാധികാരി കൂടിയായ കഞ്ഞിക്കുഴി ബാങ്കിന്റെ പ്രസിഡന്ട് അഡ്വ. എം സന്തോഷ്‌കുമാർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 88 91 10 9001 ബന്ധപ്പെടുക

അനുബന്ധ വാർത്തകൾക്ക് :ചേർത്തല കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് 1558 ൽ അഗ്രിക്കൾച്ചറൽ കൺസൾട്ടൻസി

 

English Summary: Upperi-Payasa Mela of the Vanitha selfie in Kanjikuzhi
Published on: 30 August 2020, 05:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now