1. News

കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ "വനിതാ സെൽഫി "യുടെ നാടൻ വിഭവങ്ങൾ വാങ്ങാം.

ചേർത്തല SN College ന് സമീപമായി നാഷണൽ ഹൈവേയിലുള്ള ബാങ്കിൽ നിന്നുമാണ് കൊതിയൂറുന്ന നാടൻ ഭക്ഷണങ്ങൾ മിതമായ വിലയിൽ പാഴ്സലായി ലഭിക്കുന്നത്. മുൻപ് നാട്ടിൻ പുറങ്ങളിൽ സുലഭമായതും എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ പലരും ഉണ്ടാക്കാൻ മടിക്കുന്നതുമായ ഭക്ഷണങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. അതിന്റെ പ്രചരണവും സോഷ്യൽ മീഡിയ, വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ്. ഓർഡർ സ്വീകരിക്കുന്നതും അങ്ങനെ തന്നെ.

K B Bainda

ചേർത്തല SN College ന് സമീപമായി നാഷണൽ ഹൈവേയിലുള്ള ബാങ്കിൽ നിന്നുമാണ് കൊതിയൂറുന്ന നാടൻ ഭക്ഷണങ്ങൾ മിതമായ വിലയിൽ പാഴ്സലായി ലഭിക്കുന്നത്.

മുൻപ് നാട്ടിൻ പുറങ്ങളിൽ സുലഭമായതും എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ പലരും ഉണ്ടാക്കാൻ മടിക്കുന്നതുമായ ഭക്ഷണങ്ങളാണ് ഇവിടെ   ലഭ്യമാക്കുന്നത്. അതിന്റെ പ്രചരണവും സോഷ്യൽ മീഡിയ, വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ്. ഓർഡർ സ്വീകരിക്കുന്നതും അങ്ങനെ തന്നെ. ഫോൺ നമ്പരിൽ വിളിച്ചാലും ഓർഡർ ചെയ്യാം. ഇതാണ് വാട്ട്സാപ്പ് / ഫോൺ നമ്പർ: 8891109001

ഓരോ ദിവസവും വ്യത്യസ്തമാർന്ന ഭക്ഷണങ്ങൾ. നോമ്പ് കാലമായതിനാൽ വൈകിട്ട് നോമ്പ്തുറ വിഭവങ്ങളുമുണ്ട്.

ഗോതമ്പു പുട്ടും ചെറുപയർ മുളപ്പിച്ചതും Rs.40/-

ചക്ക അട Rs.10/-

കപ്പ ഉപ്പുമാവും കാന്താരിച്ചമ്മന്തിയും.

നാലുമണി പലഹാരം -ഉന്നക്കായ, അരിയുണ്ട (അരി വറുത്തു പൊടിച്ചു ശർക്കരയും തേങ്ങയും ചേർത്തുണ്ടാക്കിയ ഉണ്ട)കപ്പ ഒരു പ്ലേറ്റ് 30രൂപ. ഉന്നക്കായ  10രൂപ. അരിയുണ്ട 5 എണ്ണം 20രൂപ.

കപ്പ കുഴച്ചതും കൂരി മുഴുവനായി പൊള്ളിച്ചതും.* *ഒരു പ്ലേറ്റ്*90 രൂപ

ചേമ്പ് പുഴുങ്ങിയതും കക്കയിറച്ചി റോസ്സ്റ്റും.

 രാവിലെ 10 മണി വരെ ഓർഡർ ചെയ്യാവുന്നതാണ്.  ഉച്ചക്ക് 3മണി മുതൽ 5മണി വരെ കഞ്ഞിക്കുഴി കോഫി ഹൗസിനു സമീപമുള്ള കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ വന്ന് വാങ്ങിക്കാം. ഹോം ഡെലിവറി ഇല്ലാത്തതിനാൽ ബാങ്ക് ഓഫീസിൽ പ്രവർത്തിക്കുന്ന വനിതാ സെൽഫിയുടെ ഓഫീസിൽ വന്ന് പാഴ്സൽ വാങ്ങാം. FB പോലുള്ള സോഷ്യൽ മീഡിയ വഴിയോ വാട്സാപ്പ് മുഖേനയോ ഓർഡർ ചെയ്യാം.

ഓരോ ദിവസവും വൈകിട്ട് ഉണ്ടാക്കിയ എല്ലാ ഭക്ഷണവും വിറ്റുപോയിട്ടുണ്ടാകും. പിറ്റേ ദിവസത്തെ Special food എന്തെന്ന് നേരത്തേ തന്നെ അനൗൺസ് ചെയ്യുന്നതിനാൽ ആവശ്യക്കാർക്ക് മുൻകൂർ Book ചെയ്യാം . ഇഷ്ടഭക്ഷണം ഉണ്ടാക്കുമോ എന്ന് Request ചെയ്യുകയുമാവാം. കണ്ടിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ സെൽഫി അംഗങ്ങൾക്ക് കോവിഡ് കാലത്ത് കാറ്ററിംഗ് പോലുളള വർക്ക് കൾ കിട്ടാതെയായി.  തൊഴിൽ ഇല്ലാതിരുന്ന സ്ത്രീകളോട് ഇത്തരമൊരാശയം ബാങ്ക് പ്രസിഡന്റ് അഡ്വ. M. സന്തോഷ് കുമാർ പറഞ്ഞപ്പോൾ സ്ത്രീകൾ സന്തോഷത്തോടെ സ്വീകരിച്ചു. ലോക്ഡൗണിന്റെ വിലക്കുകൾ തെല്ലൊന്നയഞ്ഞപ്പോൾ കൃത്യമായ മുൻകരുതലുകളോടെ പ്രവർത്തിച്ച്  വനിതാ സെൽഫി ഈ സംരഭവും തുടങ്ങിക്കഴിഞ്ഞു. എല്ലാ വിജയവും നമുക്കാശംസിക്കാം.

English Summary: Vanitha Selfie

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds