ഹരിതാമൃതം 24ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ അംഗീകാരം നേടിയ അഡ്വക്കേറ്റ് റ്റി നാരായണൻ വട്ടോളി തയ്യാറാക്കിയ യൂറിൻ തെറാപ്പി എന്ന പുസ്തകത്തിന്റെ പന്ത്രണ്ടാം പതിപ്പ് ഇറങ്ങിയതിനെ കുറിച്ചുള്ള പുസ്തക ചർച്ച നടക്കുകയുണ്ടായി.
സിനിമാതാരം കൊല്ലം തുളസി പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു
തന്റെ ജീവിതത്തിൽ യൂറിൻ തെറാപ്പിയിലൂടെ തന്റെ നിരവധി അസുഖങ്ങൾ മാറിയ അനുഭവസാക്ഷ്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിവരിച്ചു.
സംഘാടകസമിതി വൈസ് ചെയർമാൻ കെ എം ബാലകൃഷ്ണൻ വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്തു. യൂറിൻ തെറാപ്പി പുസ്തകം തയ്യാറാക്കിയ അഡ്വക്കേറ്റ് ടി നാരായണൻ വട്ടോളി അധ്യക്ഷത വഹിച്ചു.
മൂത്രത്തിന്റെ ഗുണമേന്മ എന്തെന്നും മൂത്രം മനുഷ്യന് കുടിക്കാൻ വേണ്ടി മാത്രമായി ദൈവം സൃഷ്ടിച്ചതാണെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വന്തം മൂത്രം കുടിച്ച് ഏതൊരു വ്യക്തിക്കും ഹൃദ്രോഗം, ക്യാൻസർ, എയ്ഡ്സ്, കിഡ്നി രോഗങ്ങൾ എന്നിവയിൽ ശമനം ഉണ്ടാക്കാൻ കഴിയും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ധാരാളം പ്രമുഖർ തങ്ങളുടെ രോഗശമനത്തിന് യൂറിൻ തെറാപ്പി ഉപയോഗിക്കുന്നു.
ശരീര സൗന്ദര്യത്തിനും, പാമ്പിൻ വിഷ ചികിത്സയിലും യൂറിൻ തെറാപ്പി ഒരു പ്രധാന ഘടകമായി ഇന്നും ഉപയോഗിക്കുന്നു.
അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ വിസർജ്യ വസ്തുക്കളിൽ നിന്നും മരുന്നുകൾ നിർമ്മിക്കുന്നു. ഇന്ന് ആ രാജ്യങ്ങളിൽ ശാസ്ത്രം ഈ യൂറിൻ ഉപയോഗിച്ച് വിവിധ മരുന്നുകൾ നിർമ്മിക്കുകയും ചെയ്യുന്നു.
എന്നാൽ ഈ മരുന്നുകൾക്ക് ഒന്നും പിറകെ പോകാതെ ഏതൊരു മനുഷ്യനും ചിട്ടയായ പഥ്യത്തോടുകൂടിയ ഒരു ജീവിതശൈലി അനുവർത്തിച്ചാൽ സ്വന്തം തന്റെ ശരീരത്തിലെ വിവിധ രോഗങ്ങൾക്ക് ശമനം നൽകുന്ന ഒരു ഔഷധമാക്കി മൂത്രത്തെ ഉപയോഗിക്കാൻ കഴിയും എന്ന് അദ്ദേഹം ഉദാഹരണസഹിതം വിവരിച്ചു.
പ്രസ്തുത ചടങ്ങിൽ മഹാത്മാ ദേശ സേവാ ട്രസ്റ്റ് ചെയർമാൻ ടി ശ്രീനിവാസൻ, ജനറൽ കൺവീനർ പുറംത്തോടത്ത് ഗംഗാധരൻ, രാജഗോപാലൻ കാരപ്പറ്റ, ഹരിതാമൃതം കൺവീനർ സി പി ചന്ദ്രൻ എന്നിവർ പങ്കെടുത്തു. കൂടാതെ യൂറിൻ തെറാപ്പി സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ അനവധി വ്യക്തികൾ ഈ പുസ്തക ചർച്ച കേൾക്കാനായി സന്നിഹിതരായിരുന്നു. തീർത്തും തിങ്ങി നിറഞ്ഞ ഒരു സദസ്സ് ആയിരുന്നു ഹരിതാമൃതം 24ലെ ഈ പരിപാടിയിൽ ഏവർക്കും കാണാൻ കഴിഞ്ഞത്. അതിനാൽ ഹരിതാമൃതം 24ലെ ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടി ആയി ഇത് മാറുകയുണ്ടായി.