Updated on: 16 April, 2021 11:12 PM IST

സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ സ്കോളർഷിപ്പിനായി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് മൂന്നരക്കോടി അനുവദിച്ചു.

അംബേദ്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വഴിയാണ് മൂന്നരക്കോടി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷനാണ് സമുന്നതി പദ്ധതി വഴി, പഠിപ്പിൽ മുന്നിട്ടുനിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തുന്നത്.

വാർഷികവരുമാനം ഒരുലക്ഷം രൂപയ്ക്കകത്തുള്ള മുന്നാക്ക കുടുംബങ്ങളിലെ കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.

പ്ലസ് വൺ മുതൽ എൻജിനീയറിങ്‌, നിയമം, മെഡിസിൻ തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളും ഡിഗ്രി, പി.ജി. കോഴ്‌സുകളും ചെയ്യുന്ന കുട്ടികൾ സ്കോളർഷിപ്പിന് അർഹരായിരിക്കും. ഒരുകുട്ടിക്ക് പരമാവധി രണ്ട് ലക്ഷം രൂപവരെ കിട്ടത്തക്കവിധമാണ് നൽകുന്നത്.

എ, ബി, സി, ഡി. എന്നിങ്ങനെ നാല് വിഭാഗമായി തരംതിരിച്ചാണ് അർഹരെ കണ്ടെത്തുന്നതും സ്കോളർഷിപ്പ് നൽകുന്നതും. 23-ന് ചേരുന്ന മുന്നാക്ക ക്ഷേമ കോർപ്പറേഷന്റെ യോഗം സ്കോളർഷിപ്പ് വിതരണത്തിന് അന്തിമരൂപം നൽകും.

English Summary: use scholarship for general category: govt: has approved
Published on: 16 April 2021, 09:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now