Updated on: 1 November, 2021 8:01 AM IST
Vacancies in CFRD and Kerala Health Research and Welfare Society

പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (CFRD) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (CFTK) ലക്ചറർ (ഫുഡ് ടെക്നോളജി) 20,000 രൂപ പ്രതിമാസവേതനത്തോടെ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപക്ഷേ ക്ഷണിച്ചു.

യോഗ്യത: ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന/ റിസർച്ച് പ്രവൃത്തിപരിചയവും (NET/PhD അഭികാമ്യം). നവംബർ 12 വരെ അപേക്ഷ സ്വീകരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദർശിക്കുക.

കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് - II, ജൂനിയർ ലാബ് അസിസ്റ്റന്റ് - II എന്നീ തസ്തികകളിൽ കരാർ നിയമനത്തിലേക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20.

അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ ആയി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

ഓൺലൈൻ ഇന്റർവ്യൂ

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ വേങ്ങര പരിശീലന കേന്ദ്രത്തിലെ നിലവിലുള്ള ഒരു ഒഴിവിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഓൺലൈൻ ഇന്റർവ്യൂ നടത്തും. (യോഗ്യത : എട്ടാം ക്ലാസ് പാസ്). അപേക്ഷകർ നവംബർ ഒന്നിന് രാവിലെ 10 മുതൽ അഞ്ച് വരെ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും fo.smwd@gmail.com എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്. നിശ്ചിത യോഗ്യതയുള്ളവർക്കായി നാലിന് രാവിലെ 10 മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ ഇന്റർവ്യൂ നടത്തും.

ഇതിന്റെ ലിങ്ക് ലഭ്യമാക്കുന്നതിനുവേണ്ടി അപേക്ഷകന്റെ ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ലഭ്യമാക്കേണ്ടതാണ്. വിശദാംശങ്ങൾ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് (www.minoritywelfare.kerala.gov.in). നവംബർ ഒന്നിന് രാവിലെ 10 മുതൽ അഞ്ച് വരെ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

എഫ്.സി.ഐയിലെ 860 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ദക്ഷിണ റെയിൽവേയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

English Summary: Vacancies in CFRD and Kerala Health Research and Welfare Society
Published on: 01 November 2021, 07:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now