Updated on: 4 December, 2020 11:18 PM IST

നാട്ടുവൈദ്യൻമാരെ സ്വതന്ത്രമായി ചികിത്സിക്കാനും ജീവിക്കാനും അനുവദിക്കണം.
- പി.സി. ജോർജ് എം.എൽ.എ.

തിരുവനന്തപുരം: നൂറ്റാണ്ടുകളായി തലമുറകൾ കൈമാറി വരുന്ന നാട്ടറിവുകളും പരമ്പരാഗത ചികിത്സ കളും ചെയ്തു വരുന്ന നാട്ടുവൈദ്യൻമാരെ സ്വതന്ത്രമായി ചികിത്സിക്കാനും ജീവിക്കാനും അനുവദിക്കണ മെന്ന് ജനപക്ഷം ലീഡർ പി.സി. ജോർജ് എം.എൽ.എ. ആവശ്യപ്പെട്ടു. ശ്രീപത്മനാഭ സ്വാമിക്ഷേത്ര ത്തിന്റെ പടിഞ്ഞാറേനടയിലുള്ള പെരുന്താന്നി മിത്രനികേതൻ സിറ്റിസെന്ററിൽ നടന്നുവരുന്ന വൈദ്യ മഹാസഭ മഹാസമ്മേളനത്തോടനുബന്ധിച്ച് നടന്ന നാട്ടറിവും നാട്ടുവൈദ്യവും ജീവന്റെ തുടിപ്പുകൾ സെമി നാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയൂർവ്വേദ ഡോക്ടർമാർക്ക് നൽകി വരുന്ന BAMS ഡിഗ്രി തെറ്റാണ്. സർജറി ചെയ്തു പഠിക്കാതെ BAMS ഡിഗ്രി നേടിയ ഒരു ആയുർവ്വേദ ഡോക്ടർ പോലും സർ‌ജറി ചെയ്യുന്നില്ല. ഡിഗ്രി നേടിയ ആയുർ വ്വേദ ഡോക്ടർരോഗികളില്ലാതെ ക്ലിനിക്കുകളിൽ ഈച്ചയടിക്കുമ്പോൾ ഫലസിദ്ധി നൽകുന്ന നാട്ടുവൈദ്യ നെ തേടി രോഗികൾ കൂട്ടത്തോടെ പോകുന്നു. ഇതാണ് പാരമ്പര്യ നാട്ടുവൈദ്യത്തിന്റെ മഹത്വം. ഈ സത്യം തിരസ്കരിക്കാൻ ആർക്കും കഴിയുകയില്ല - അദ്ദേഹം പറഞ്ഞു.

ആയുർവ്വേദത്തിനു ശേഷമാണ് അലോപ്പതി ഉണ്ടാകുന്നത്. വളരെയധികം പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന അലോപ്പതി അല്ലാത്ത മറ്റെല്ലാ ചികിത്സാസമ്പ്രദായങ്ങളും കുഴപ്പമെന്ന അലോപ്പതിക്കാരുടെ പ്രചാരണവും തെറ്റാണ്.

യഥാർത്ഥ പാരമ്പര്യ വൈദ്യത്തിന്റെ ABCD പഠിപ്പിക്കാനുള്ള സിലബസ് ആയുർവ്വേദത്തിന്റെ പാഠ്യപദ്ധ തിയിൽ ഉണ്ടാക്കണം. പണ്ടു് ചെയ്തിരുന്നതു പോലെ വിദഗ്ധരായ പാരമ്പര്യ ചികിത്സകരെ കോളേജുക ളിൽ അദ്ധ്യാപകരാക്കണം. ഡിഗ്രിക്കാരെ സർജറി പഠിപ്പിക്കണം. അല്ലെങ്കിൽ ഡിഗ്രിയുടെ പേര് മാറ്റണം. -അദ്ദേഹം ആവശ്യപ്പെട്ടു. കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് ഇന്നും വിജയകരമായ ചികി ത്സയുള്ള പരമ്പരാഗത നാട്ടുവൈദ്യത്തിന്റെ മഹിമയും ഫലസിദ്ധിയും അധികാരസ്ഥാനങ്ങളിലും ജനങ്ങ ളിലും എത്തിക്കാൻ ആത്മാർത്ഥശ്രമങ്ങൾ നിയമസഭയിലും പുറത്തും നടത്തുമെന്ന് പി.സി. ജോർജ് ഉറപ്പു നൽകി.

വൈദ്യമഹാസഭ മഹാസമ്മേളനത്തിന്റെ മൂന്നാം ദിവസം നടന്ന സെമിനാറിൽ ദമ്പതി ചികിത്സ നാട്ടു വൈദ്യത്തിൽ, കാൻസർ ചികിത്സയുടെ കാണാപ്പുറങ്ങൾ, സമകാലിക രോഗങ്ങളും ഔഷധസസ്യ പ്രയോ ഗവും, മുത്തശ്ശി വൈദ്യത്തിലെ സാദ്ധ്യതകൾ, ആരോഗ്യകരമായ ജീവിതത്തിന് അനുഷ്ടിക്കേണ്ട ആഹാരക്രമങ്ങൾ, ആധുനിക ചികിത്സയുടെ കാണാപ്പുറങ്ങൾ എന്നീ വിഷയങ്ങൾ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ, രാജുജോസഫ് വൈദ്യർ മഞ്ഞപ്ര, സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് പഠന കേന്ദ്രം കോ ഓർഡിനേറ്റർ അമ്പലമേട് കെ. രവീന്ദ്രനാഥൻ, വടകര സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം പ്രതിനിധി പി. രജനി, ചെമ്മരുത്തൂർ വി. കെ. സുനിൽ കുമാർ, ജനാരോഗ്യ പ്രസ്ഥാനം ജനറൽ കൺവീനർ കെ.വി. സുഗതൻ എന്നിവർ അവതരിപ്പിച്ചു.

 

ശബ്ദത്തിന് തടസ്സം ഉണ്ടായ പി.സി ജോർജ് എം.എൽ.എ.യെ വി.ടി.ശ്രീധരൻ വൈദ്യർ ചികിത്സിക്കുന്നു. വൈദ്യമഹാസഭ ചെയർമാൻ മാന്നാർജി രാധാകൃഷ്ണൻ വൈദ്യർ, കോ-ഓർഡിനേറ്റർ എൽ. പങ്കജാക്ഷൻ എന്നിവർ സമീപം

പങ്കജാക്ഷൻ എൽ. ശാന്തിഗ്രാം കോ-ഓർഡിനേറ്റർ, വൈദ്യമഹാസഭ മൊബൈൽ: 9072302707

ഇന്നത്തെ പരിപാടി (10.12.19)

മിത്രനികേതൻ സിറ്റി സെന്റർ, പെരുന്താന്നി, തിരുവനന്തപുരം:

വൈദ്യ മഹാസഭ മഹാസമ്മേളനം സെമിനാർ- ആനന്ദ ജീവിതവും പ്രകൃതി നിയമങ്ങളും പ്രകൃതിജീവനത്തിന്റെ അനുഭവപാഠങ്ങൾ, മരുന്ന് ഉപയോഗിക്കാതെ എങ്ങനെ ജീവിക്കാം, അഥർവ്വത്തിലെ ആയുർവ്വേദം, ആരോഗ്യ സംരക്ഷണത്തിന് സമഗ്രചികിത്സാ മുറകൾ, ചികത്സയുടെ നിയമവശങ്ങൾ, പഞ്ചായത്ത് രാജും ആരോഗ്യ സ്വരാജും തുടങ്ങിയ വിഷയങ്ങൾ വിദഗ്ധർ അവതരിപ്പിക്കും.

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

മൊബൈൽ : 9895714006, 9847203003, 9447545598

ഹെൽപ്പ് ലൈൻ : 9072302707, 9447352982, 9539157337

Website: http://vaidyamahasabha.com.,! Email: vaidyamahasabha@gmail.com Face book: www.facebook.com/vaidyamahasabha

English Summary: VAIDYA SEMINAR INAGURATION
Published on: 10 December 2019, 10:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now