Updated on: 4 December, 2020 11:19 PM IST

മഴ കനക്കുന്ന പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും പോലീസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ന് 11 മണിക്ക് ഉള്ളിൽ മിതമായ മഴയ്‌ക്കൊപ്പം 40 KPMH വേഗതയിലുള്ള അതിതീവ്രമായ കാറ്റും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോഡ്, കണ്ണൂർജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.

അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. തുടർന്ന് മൂന്നു ദിവസം ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഫ്ലഡ് ലെവൽ കടന്നു. മലങ്കര ഡാം തുറക്കുന്ന സാഹചര്യത്തിൽ മൂവാറ്റുപുഴയാറിൽ ഒരടി കൂടി ജലനിരപ്പ് ഉയരും എന്നാണ് വിലയിരുത്തൽ.

ഇടുക്കി, തൃശ്ശൂർ പാലക്കാട് വയനാട് എന്നിവിടങ്ങളിൽ റെഡ് അലർട്ടും , പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു

നാളെ ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

വ്യാഴാഴ്ച കേരളത്തിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഇടുക്കിയിലെ പീരുമേട്ടിലാണ്- 26.1 സെന്റീമീറ്റർ. ഇടുക്കിയിൽ 22.6 സെന്റീമീറ്ററും പെയ്തു. അതിതീവ്രമഴ പെയ്ത മറ്റൊരു സ്ഥലം വയനാട്ടിലെ മാനന്തവാടിയാണ്- 21 സെന്റീമീറ്റർ. വൈത്തിരിയിൽ 18 സെന്റീമീറ്ററായിരുന്നു മഴ.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും അതിതീവ്രമഴ തുടരുന്നു. ജില്ലയിലെ ദേവാലയിൽ വെള്ളിയാഴ്ച 36 സെന്റീമീറ്റർ മഴപെയ്തു. അവലാഞ്ചിയിലും ഗൂഡല്ലൂരിലും 35 സെന്റീമീറ്ററും.

English Summary: vigilant alert in all districts
Published on: 08 August 2020, 07:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now