കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
അസാനിയയുടെ സ്വാധീനഫലമായി കേരളത്തിൽ വ്യാപക മഴ. അസാനിയയുടെ ശക്തി കുറയും എന്നായിരുന്നു കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ. എന്നാൽ പ്രതീക്ഷിച്ചപോലെ അസാനിയുടെ ശക്തി കുറഞ്ഞില്ല. കൂടാതെ നിലവിൽ തീവ്ര ചുഴലിക്കാറ്റായി ഇത് തുടരുകയും ചെയ്യുന്നു. ആന്ധ്രയ്ക്ക് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ തുടരുന്ന ചുഴലിക്കാറ്റ് കേരളത്തിൽ ഇന്നലെ കനത്ത മഴയാണ് നൽകിയത്. നിലവിലെ അന്തരീക്ഷസ്ഥിതി അടുത്ത 48 മണിക്കൂർ കൂടി തുടരുന്നതാണ്. അസാനിയുടെ ഫലമായി ഇന്നും കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അസാനിയുടെ സ്വാധീനഫലമായി കേരളത്തിൽ വ്യാപക മഴ. അസാനിയുടെ ശക്തി കുറയും എന്നായിരുന്നു കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ. എന്നാൽ പ്രതീക്ഷിച്ചപോലെ അസാനിയുടെ ശക്തി കുറഞ്ഞില്ല. കൂടാതെ നിലവിൽ തീവ്ര ചുഴലിക്കാറ്റായി ഇത് തുടരുകയും ചെയ്യുന്നു. ആന്ധ്രയ്ക്ക് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ തുടരുന്ന ചുഴലിക്കാറ്റ് കേരളത്തിൽ ഇന്നലെ കനത്ത മഴയാണ് നൽകിയത്. നിലവിലെ അന്തരീക്ഷസ്ഥിതി അടുത്ത 48 മണിക്കൂർ കൂടി തുടരുന്നതാണ്. അസാനിയുടെ ഫലമായി ഇന്നും കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുവാൻ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 'അസാനി' ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മൽസ്യ ബന്ധനം നിരോധിച്ചിരിക്കുന്നു. അടുത്തൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. നിലവിൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തേണ്ടതാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് വയനാട്,പാലക്കാട്,തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴക്ക് സാധ്യത.
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിൽ മഴക്ക് സാധ്യത.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....