Updated on: 25 July, 2022 6:51 AM IST
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ

കേരളത്തിൽ മൺസൂൺ ബ്രേക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ചു ദിവസം കൂടി നിലവിലെ അന്തരീക്ഷസ്ഥിതി മാറ്റമില്ലാതെ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിട്ടുണ്ട്. തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ മഴ ഉയരാനാണ് സാധ്യത. മലയോര മേഖലകളിലും മഴയുടെ തോത് ഉയരും. കൂടാതെ കേരളത്തിൽ 35-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ മാത്രമല്ല രാജ്യത്ത് കാലവർഷ പാത്തിയുടെ ഫലമായി മഴ തുടരുകയാണ്. എന്നാൽ ഓഗസ്റ്റ് മാസം ആദ്യവാരത്തോടെ മഴ നല്ല രീതിയിൽ കുറയും. പൊതുവേ പ്രസന്നമായ അന്തരീക്ഷസ്ഥിതി ആയിരിക്കും ഓഗസ്റ്റ് മാസം.

ബന്ധപ്പെട്ട വാർത്തകൾ : ആഗോളതാപനം മരുഭൂമികരണത്തിനു ഇടയാക്കുന്നു 

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

ഇന്ന് ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ബന്ധപ്പെട്ട വാർത്തകൾ : കാർഷികമേഖലയിലെ കാർബൺ ന്യൂട്രൽ രീതി

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴ സാധ്യത. കാസറഗോഡ് ജില്ലയിൽ കൂടുതൽ സാധ്യത.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത. കാസറഗോഡ് ജില്ലയിൽ കൂടുതൽ സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ : ഭൗമശാസ്ത്ര മന്ത്രാലയം പുതിയ കാലാവസ്ഥ ആപ്പ് 'മൗസം' പുറത്തിറക്കി

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴ സാധ്യത. കാസറഗോഡ് ജില്ലയിൽ കൂടുതൽ സാധ്യത .

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴ സാധ്യത. കാസറഗോഡ് ജില്ലയിൽ കൂടുതൽ സാധ്യത .

English Summary: weather report monday july 25 2022
Published on: 25 July 2022, 06:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now