Updated on: 6 August, 2022 6:06 AM IST
Weather Report Saturday August 6, 2022

സംസ്ഥാനത്ത് തീവ്രമഴയ്ക്കുള്ള സാഹചര്യമോ മറ്റു അസാധാരണ കാലാവസ്ഥാ സാഹചര്യമോ നിലവിൽ ഇല്ല. എന്നാൽ കേരളത്തിന്റെ വടക്കൻ മേഖകളിൽ ഇടവിട്ട തോതിൽ മഴ ലഭിക്കും. ഇന്ന് (ആഗസ്റ്റ് 6) കണ്ണൂർ കാസറഗോഡ് വയനാട് ഇടുക്കി ജില്ലകളിലും കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇടവിട്ട സമയങ്ങളിൽ ഇടത്തരം മഴയും ചില സമയങ്ങളിൽ കനത്ത തോതിലും മഴ തുടരും. പാലക്കാട്‌ ജില്ലയിൽ നെല്ലിയാംമ്പതി മണ്ണാർക്കാട് മേഖലകളിലും തൃശൂർ ജില്ലയിൽ ഷോളയാർ അതിരപള്ളി മേഖലകളിലും ഇടവിട്ട് മഴ സാധ്യത. മറ്റു പ്രദേശങ്ങളിൽ ആകാശം പൊതുവിൽ മേഘാവൃതമായി തുടരും.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഈ ആരോഗ്യശീലങ്ങള്‍ പാലിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താം

ഏതാനും തവണകൾ ആയി ചാറ്റൽ മഴയും രണ്ടോ മൂന്നോ തവണകളായി ഇടത്തരാമോ അൽപ്പം ശക്തമായതോ ആയ മഴ ലഭിക്കും. ഇടുക്കി വയനാട് ജില്ലകളിലും കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇന്നുകൂടി ജാഗ്രത തുടരണം. നാളെയും മാറ്റന്നാളും കിഴക്കൻ മേഖലകളിൽ നിയന്ത്രണങ്ങൾ ആവശ്യമില്ല.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തുണ്ടാകുന്ന ചർമ്മപ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും

അതേ സമയം ബംഗാൾ ഉൾകടലിൽ അടുത്ത ദിവസങ്ങളിലായി ന്യുനമർദ്ധം രൂപം കൊള്ളും. ഇത് കേരളത്തിൽ അതിശക്തമായതോ തീവ്രമായതോ ആയ മഴയ്ക്കുള്ള സാഹചര്യം ഉണ്ടാക്കില്ല എന്നാണ് നിലവിലെ വിലയിരുത്തൽ.എങ്കിലും മലബാർ മേഖലയിലും കിഴക്കൻ മേഖലകളിലും ഭേദപ്പെട്ട മഴ 8 9 തിയതികളിൽ ലഭിച്ചേക്കാം. 

ബന്ധപ്പെട്ട വാർത്തകൾ: Monsoon Haircare Tips: മുടിയിൽ പ്രയോഗിക്കാവുന്ന ആയുർവേദ നുറുങ്ങുകൾ

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലും കര്‍ണാടക തീരങ്ങളില്‍ ആഗസ്റ്റ് എട്ട് , ഒമ്പത് തീയതികളിലും മുന്നറിയിപ്പുള്ള മറ്റ് സ്ഥലങ്ങളില്‍ ഈ ദിവസങ്ങളിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

English Summary: Weather Report Saturday August 6, 2022
Published on: 06 August 2022, 05:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now