Updated on: 19 April, 2021 12:59 PM IST
ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ള മറ്റൊരു വ്യക്തിയുമായി ചേര്‍ന്നും നിങ്ങള്‍ക്ക് പങ്കാളിത്ത വായ്പയ്ക്കും അപേക്ഷിക്കാം.

ബാങ്കിൽ വായ്‌പയ്ക്ക് അപേക്ഷിക്കാൻ ഒരുങ്ങും മുൻപ് ക്രെഡിറ്റ് സ്കോറിനെ സ്കോറിനെ കുറിച്ച് അറിഞ്ഞിരിക്കാം. ക്രെഡിറ്റ് സ്‌കോര്‍ അല്ലെങ്കില്‍ സിബില്‍ ( ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ, ഇന്ത്യ, ലി.) സ്‌കോര്‍ എന്നത് ഒരു വ്യക്തിയ്ക്ക് വായ്പ അനുവദിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ പരിഗണിക്കുന്ന മുഖ്യ ഘടകമാണ്.

എല്ലാ സ്ഥാപനങ്ങള്‍ക്കും അവര്‍ നിശ്ചയിച്ചിരിക്കുന്ന ഒരു ക്രെഡിറ്റ് സ്‌കോര്‍ പരിധിയുണ്ട്. ആ പരിധിയ്ക്ക് താഴെയാണ് ക്രെഡിറ്റ് സ്‌കോര്‍ എങ്കില്‍ സ്ഥാപനങ്ങള്‍ വായ്പ അനുവദിക്കാറില്ല. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിലും നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ ലഭിക്കുമോ?All institutions have a set of credit score limits. Institutions do not grant loans if the credit score is below that limit. Can You Get Personal Loan With Low Credit Score?

ചുരുങ്ങിയത് 650 ഓ അതില്‍ കൂടുതലോ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ മാത്രമേ സാധാരണ ഗതിയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തികള്‍ക്ക് വായ്പ അനുവദിക്കുകയുള്ളൂ. ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് വഴി നിങ്ങളുടെ സാമ്പത്തിക സ്വഭാവവും വായ്പാ ചരിത്രവും സ്ഥാപനങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.

വായ്പ അനുവദിക്കുന്ന പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രെഡിറ്റ് സ്‌കോര്‍. ഉയര്‍ന്ന സിബില്‍ സ്‌കോര്‍ എന്നത് വായ്പയ്ക്ക് അപേക്ഷിച്ചിരിക്കുന്ന വ്യക്തി കൂടുതല്‍ വായ്പാ മൂല്യമുള്ള വ്യക്തിയാണെന്നാണ് വ്യക്തമാവുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് കാര്‍ഡുള്ള വ്യക്തിയ്ക്ക് എളുപ്പത്തില്‍ വായ്പ അനുവദിച്ച് ലഭിക്കുകയും ചെയ്യും.

നിങ്ങളുടെ തിരിച്ചടവ് ചരിത്രം, വായ്പാ അനുഭവങ്ങള്‍, നേരത്തേ എടുത്തിട്ടുള്ള വായ്പാ സ്വഭാവം തുടങ്ങിയവ പരിഗണിച്ചാണ് ഒരാളുടെ ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിലും ഒരാള്‍ക്ക് വായ്പ ലഭ്യമാകുമോ? ഈ ചോദ്യം പലരും ചോദിക്കാറുള്ള ചോദ്യമാണ്. വായ്പ ലഭ്യമാകും എന്നത് തന്നെയാണ് അതിന്റെ ഉത്തരം. എങ്കിലും നിങ്ങള്‍ക്ക് ലഭിക്കുന്ന വായ്പാ തുക വളരെ കുറവും അതിന്റെ പലിശ നിരക്ക് വളരെ ഉയര്‍ന്നതുമായിരിക്കും.

എല്ലാ സ്ഥാപനങ്ങളും നിങ്ങളുടെ വരുമാനം തെളിയിക്കുന്ന രേഖകകള്‍ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെടും. വായ്പ തിരിച്ചടക്കുവാന്‍ മതിയായ പ്രതിമാസ ശമ്പളം നിങ്ങള്‍ക്ക് ഉണ്ടെന്ന് സ്ഥാപനങ്ങളെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കുവാനുള്ള സാധ്യതകള്‍ ഏറെയാണ്. ഈടായി ഏതെങ്കിലും തരത്തിലുള്ള ആസ്തികള്‍ സമര്‍പ്പിക്കാന്‍ സാധിച്ചാലും എളുപ്പത്തില്‍ വായ്പ ലഭിക്കും.

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ള മറ്റൊരു വ്യക്തിയുമായി ചേര്‍ന്നും നിങ്ങള്‍ക്ക് പങ്കാളിത്ത വായ്പയ്ക്കും അപേക്ഷിക്കാം. കൂടുതല്‍ വായ്പ എടുക്കുന്നതും കൃത്യമായ തിരിച്ചടവ് നടത്താത്തതും ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിന് കാരണമാകും. ഇവ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കും ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കും.

English Summary: What is credit score? and have any connection with banks loan?
Published on: 19 April 2021, 12:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now