Updated on: 24 July, 2021 11:32 PM IST
സഹകരണ ബാങ്ക്

സഹകരണ ബാങ്ക് വിവരാവകാശ നിയമത്തിന്റെ കീഴിൽ വരുമോ ?

സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സഹകാരികൾ അറിയാറില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം അറിയുവാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്താൽ, സഹകരണ ബാങ്കുകൾ വിവരാവകാശനിയമം 2(h) വകുപ്പ് പ്രകാരമുള്ള പൊതു അധികാര സ്ഥാപനങ്ങളുടെ നിർവചനത്തിൽ വരുന്നില്ല എന്നുള്ള ചട്ടപ്പടി മറുപടി ആയിരിക്കും ലഭിക്കുക.

സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളും, സഹകാരികളും തമ്മിൽ ഒരു ഇരുമ്പുമറയുടെ ആവശ്യമില്ല. ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുമ്പോൾ ചുരുക്കം ചില ബാങ്കുകളുടെ പ്രകടനം മോശമാണ്.

സഹകരണ രജിസ്ട്രാർക്കോ ജോയിൻട് റെജിസ്റ്റാർക്കോ വിവരാവകാശ നിയമപ്രകാരം സഹകാരി RTI അപേക്ഷ കൊടുത്താൽ, തനിക്ക് മേൽനോട്ട അധികാരവും ഭരണപരമായ നിയന്ത്രണവും ഉള്ള ഒരു സഹകരണ സംഘത്തിൽ നിന്ന്, വിവരം ശേഖരിച്ച് 30 ദിവസത്തിനുള്ളിൽ അപേക്ഷകന് മറുപടി കൊടുക്കേണ്ട ബാധ്യത രജിസ്ട്രാർക്കുണ്ട്. 

മറ്റുള്ള സഹകാരികളുടെ വ്യക്തിഗത,അക്കൗണ്ട് വിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള അപേക്ഷയ്ക്ക് ഉത്തരം ഉണ്ടാവില്ലയെന്ന് ഓർമ്മിപ്പിക്കുന്നു

English Summary: Whether cooperative bank activities are known to public
Published on: 24 July 2021, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now