Updated on: 4 December, 2020 11:19 PM IST

വനിതാ ശിശു വികസന വകുപ്പ് മുഖേന വിധവകള്‍ക്ക് സംരക്ഷണം നല്കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പെടുന്ന/ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തവരുമായ വിധവകള്‍ക്ക് അഭയസ്ഥാനം നല്കുന്ന ബന്ധുവിനാണ് ധനസഹായം നല്‍കുന്നത്. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 25. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും അടുത്തുള്ള ഐ.സി.ഡി.എസ് ഓഫീസിലോ വകുപ്പിന്റെ വെബ്‌സൈറ്റായ http://wcd.kerala.gov.in/ ലോ ബന്ധപ്പെടാവുന്നതാണ്.

 CSC DIGITAL SEVA SOUTH VAZHAKULAM
Ph: 9188286121

English Summary: widow grant kerala kjoctar2620
Published on: 27 October 2020, 02:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now