Updated on: 7 August, 2021 12:09 PM IST
Wild life institute of India

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് ബയോളജിസ്റ്റ്, സീനിയർ ബയോളജിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ഡാറ്റാ മാനേജർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 74 ഒഴിവാണ് റിപ്പോർട്ട് ചെയ്തത്. താൽക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാൻ https://wii.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് Contractual Engagement of 74 Project Personnel for various Projects എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന വിൻഡോയിൽ ഗൂഗിൾ ഫോം കാണാൻ സാധിക്കും.

ഇത് പൂരിപ്പിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക. ഒരാൾക്ക് മൂന്ന് തസ്തികകളിൽ കൂടുതൽ അപേക്ഷിക്കാൻ സാധിക്കില്ല. റിസർച്ച് ബയോയജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഫീൽഡ് വർക്ക് ചെയ്യേണ്ടിവരും. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മികച്ച ആശയവിനിമയം നടത്താനുള്ള കഴിവും ഗ്രാഫിക് ഡിസൈനിൽ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. ഓഗസ്റ്റ് 20 ആണ്  അപേക്ഷിക്കാനുള്ള അവസാന തീയതി.

English Summary: wild life institute of india having vacancies
Published on: 07 August 2021, 12:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now