1. News

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 511 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ട്രെയിനി എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ എന്നി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ bel-india.in സന്ദർശിച്ച് വിശദ വിവരങ്ങളറിയാം.

Meera Sandeep
Bharat Electronic Ltd. Recruitment 2021
Bharat Electronic Ltd. Recruitment 2021

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ട്രെയിനി എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ എന്നി  തസ്തികകളിലേക്ക്   അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ bel-india.in സന്ദർശിച്ച് വിശദ വിവരങ്ങളറിയാം.

ഒഴിവുകളുടെ വിശദംശങ്ങൾ

ട്രെയിനി എഞ്ചിനീയർ - 308 ഒഴിവുകൾ

പ്രോജക്ട് എഞ്ചിനീയർ -  203 ഒഴിവുകൾ

ബംഗളൂരുവിലെ ഇ.വി.എം പ്രൊഡക്ഷൻ, എസ്.സി ആൻഡ് യു.എസ്, മിലിട്ടറി കമ്മ്യൂണിക്കേഷൻ, മിലിട്ടറി റഡാർ വിഭാഗങ്ങളിലായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുന്നത്.

അവസാന തീയതി

ഓഗസ്റ്റ് 15 വരെ അപേക്ഷകൾ അയക്കാം.  ഓഗസ്റ്റ് 4 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.  അഭിമുഖം നടക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെടുന്നവരെ ഒരു വർഷത്തേക്ക് ട്രെയിനി എഞ്ചിനീയർമാരായി നിയമിക്കും. ആവശ്യമനുസരിച്ച് പ്രകടനം കണക്കിലെടുത്ത് അടുത്ത രണ്ടു വർഷത്തേക്കു കൂടി നിയമനം ലഭിക്കും.

English Summary: BEL Recruitment 2021: Application are invited for 511 vacancies. Apply now

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds