Updated on: 15 April, 2021 11:00 AM IST
Amazon with the crucial announcement

ഇന്ത്യയിലുടനീളം പത്ത് ലക്ഷം പേരുടെ കൊവിഡ് വാക്സിനേഷൻ ചെലവുകൾ വഹിക്കുമെന്ന് പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ

കമ്പനിയിൽ ജോലി ചെയ്യുന്ന ഓപ്പറേഷൻ പാർട്ണർമാർ അടക്കമുള്ള ജീവനക്കാർ, കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കച്ചവടക്കാർ തുടങ്ങിവരുടെയും അവരുടെ കുടുംബാഗങ്ങളുടെയും മുഴുവൻ വാക്സിനേഷൻ ചെലവും വഹിക്കുമെന്ന് ആമസോൺ ഇന്ത്യ അറിയിച്ചു. 2.5 ബില്യൺ ഡോളർ (ഏകേദശം 18000 കോടി രൂപ) ആയിരിക്കും ആമസോൺ ഇതിനായി ചെലവഴിക്കുക.

കാരണം ആഗോളത്തലത്തിൽ ജീവനക്കാർക്ക് നൽകാൻ വകയിരുത്തി വച്ച തുകയ്ക്ക് തുല്യമായ തുകയായിരിക്കും കമ്പനി ചെലവഴിക്കുക. പ്രത്യേക ബോണസ്, ഇൻസെൻറ്റീവ്സ് എന്നീ ഗണത്തിൽ 2.5 ഡോളർ ആണ് കമ്പനി നീക്കിവച്ചിരിക്കുന്നത്. എന്നിരുന്നാലും ജീവനക്കാർക്കും കച്ചവർക്കാർക്കും അവരുടെ കുടുംബത്തിനും വാക്സിനേഷൻ നൽകുന്നതിന് എത്ര തുക വകയിരുത്തി വച്ചിട്ടുണ്ടെന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല അതേസമയം ആഗോളത്തലത്തിൽ കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 11.5 ബില്യൺ ഡോളർ ആണ് കമ്പനി വകയിരുത്തിയിട്ടുള്ളത്.

കമ്പനിയിൽ ജോലി ചെയ്യുന്നവരുടെയും കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് സൗജന്യമായി വാക്സിനേഷൻ നൽകാൻ തീരുമാനിച്ചതെന്ന് ആമസോൺ ഇന്ത്യ മാനേജർ അമിത് അഗർവാൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി കമ്പനിയുമായി പ്രവർത്തിക്കുന്ന വിൽപ്പനക്കാർക്കാണ് സൗജന്യ വാക്സിനേഷൻ ലഭിക്കുക. കൊവിഡ്-19 പകർച്ചവ്യാധികൾക്കിടെ ജീവനക്കാരെയും വിൽപ്പനക്കാരെയും സംരക്ഷിക്കുന്നതിന് നിരവധി പദ്ധതിക്ക് ആമസോൺ തുടക്കമിട്ടിട്ടുണ്ട്. പകർച്ചവ്യാധിയെ തുടർന്നുണ്ടായ വെല്ലുവിളികളെ നേരിടാൻ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് കമ്പനി ഫീസ് ഇളവ് പ്രഖ്യാപിച്ചിരുന്നു. 

കൂടാതെ പ്രമുഖ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് എല്ലാ വിൽപ്പനക്കാർക്കും അവരുടെ ജീവനക്കാർക്കും ആമസോൺ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരുന്നു.

English Summary: Will bear the cost Vaccination of traders ; Amazon with the crucial announcement
Published on: 15 April 2021, 09:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now