Updated on: 26 December, 2021 4:37 PM IST
വാൻഗയുടെ പ്രവചനം: വെട്ടുകിളി ആക്രമണവും ഭക്ഷ്യക്ഷാമവും ഉണ്ടായേക്കാം

പുതുവർഷം പിറവി കൊള്ളാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സമൂഹമാധ്യമങ്ങളിൽ തരംഗമായി ഒരു പ്രവചനം. ഓരോ വർഷം പിറക്കുമ്പോഴും, ആ വർഷത്തെ ചുറ്റിപ്പറ്റി പല പ്രവചനങ്ങളും വരികയും ചെയ്യുന്നു. എന്നാലിതാ 2022 ൽ സംഭവിക്കാൻ പോകുന്ന ചില പ്രവചനങ്ങൾ നവമാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും പുതിയതാണ് ഇത്. ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത 1996ൽ ലോകത്തോട് വിട പറഞ്ഞ ബൾഗേറിയ സ്വദേശിയായ ബാബ വാൻഗയുടെ പ്രവചനം.

സമൂഹമാധ്യമങ്ങളിൽ തരംഗമാണ് വാൻഗ ജീവിതവും, പ്രവചനങ്ങളും. വരുന്ന വർഷം ഭാരതത്തെ കാത്തിരിക്കുന്നത് വൻ വിപത്ത് ആണെന്നാണ് ഇവർ പറയുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ കാർഷിക ഭൂമിയുമായി ബന്ധപ്പെട്ടതാണ്. ഭാരതത്തിൻറെ കാർഷിക ഭൂമിയിൽ വൻ വെട്ടുകിളി ആക്രമണം ഉണ്ടാകുമെന്നും, കർഷകർക്ക് ദുരന്ത തുല്യമായ ജീവിതം ആയിരിക്കുമെന്നും പറയപ്പെടുന്നു. 

ഇതുകൂടാതെ എല്ലാവരും കടുത്ത ക്ഷാമം നേരിടേണ്ടിവരുമെന്നും വാൻഗ പ്രവചിക്കുന്നു. എന്നാൽ ഈ പ്രവചനങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും, നമുക്ക് വേണ്ടതിനേക്കാൾ കൂടുതൽ അരിയും ഗോതമ്പും നമ്മുടെ നാട്ടിൽ ഉണ്ടാകുന്നുണ്ടെന്നുമെന്നുമാണ് ഒരു കൂട്ടർ വാദിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു പ്രവചനം സാധ്യമല്ലെന്ന് കേട്ടവരെല്ലാം പറയുന്നു. ഈ പ്രവചനങ്ങൾ കൂടാതെ 2022ൽ ഭാരതത്തിൽ കുടിവെള്ള പ്രതിസന്ധി ഉണ്ടാകുമെന്നും വാൻഗ പറയുന്നു. ഇതുകൂടാതെ നിത്യ സംഭവങ്ങളായി ഭൂകമ്പങ്ങളും സുനാമികളും ലോകത്തെ പിടിച്ചു കുലുക്കും എന്നും, സൈബീരിയയിൽ മാരകമായ ഒരു വൈറസ് പടർന്നു പിടിക്കും എന്ന് പറയുന്നു.

എന്നാൽ ഇതല്ലാം വൻതോതിൽ പ്രവചിപ്പിക്കുന്നവരും നമ്മുടെ നാട്ടിൽ ഉണ്ട്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണം കൃത്യമായി വാൻഗ പ്രവചിച്ചിരുന്നു. സാധാരണക്കാരുടെ ചോര വീഴ്ത്തി ഇരുമ്പി ചിറകുള്ള പക്ഷികൾ പറന്നടക്കുമെന്നാണ് ഇവർ അന്ന് പറഞ്ഞിരുന്നത്. ഇതുകൂടാതെ ബ്രക്സിറ്റും, സിറിയയിലേക്കുള്ള ഇസ്ലാമിക് സ്റ്റേറ്റ് കടന്നുകയറ്റവും ഇവർ പ്രവചിച്ചിരുന്നു. ഈ വിഷയങ്ങൾ കൂടാതെ നിരവധി കാര്യങ്ങളിൽ വാൻഗ പ്രവചനം നടത്തിയിരുന്നു. 2028ൽ ഭക്ഷ്യക്ഷാമവും,5071ൽ ലോകവസാനവും,2341 ലോകം ആവാസയോഗ്യമാവാതിരിക്കും എന്നും പറയപ്പെടുന്നു.

Wanga's life and predictions are making waves on social media. The most important of these is related to our agricultural land. It is said that there will be a massive locust attack on India's agricultural land and a catastrophic life for the farmers.

51-മാം നൂറ്റാണ്ട് വരെയുള്ള കാര്യങ്ങൾ ഇവർ പ്രവചിച്ചിരുന്നു. കാരണം അൻപതിയൊന്നാം നൂറ്റാണ്ടിൽ ലോക അവസാനിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. എന്നാൽ ഇതിനൊന്നും ശാസ്ത്രീയമായ അടിത്തറ ഇല്ല. അതുകൊണ്ടുതന്നെ എല്ലാവർഷവും വന്നുപോകുന്ന പ്രവചനങ്ങൾ പോലെ ഇതും ആകുമെന്നാണ് എല്ലാവരും പറയുന്നത്. കാരണം രോഗങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളും നമുക്കിന്ന് തുടർ കഥകളാണല്ലോ...

English Summary: Will Wanga's prediction come true in 2022? In India, there may be locust attacks and food shortages
Published on: 26 December 2021, 04:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now