സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് പദ്ധതിക്കായി ജില്ലയിലെ തീരദ്ദേശ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അഞ്ച് പേര്‍ വീതമുള്ള ഗ്രൂപ്പുകളെ പദ്ധതിക്കായി പരിഗണിക്കും. ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിംസില്‍ അംഗമായിട്ടുള്ള 20നും 50നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളി വനിതകളായിരിക്കണം അപേക്ഷകര്‍.
ഒരു ഗ്രൂപ്പിന് റസ്റ്റോറന്റ് ആരംഭിക്കുന്നതിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും. തീരദേശ പഞ്ചായത്തുകളിലാവണം സംരംഭം തുടങ്ങേണ്ടത്. അപേക്ഷാ ഫോറം അതാത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, മത്സ്യഭവന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.