നിര്‍മ്മാണ മേഖലയിലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വെല്‍ഫയര്‍ ബോര്‍ഡിലെ എല്ലാ അംഗതൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഉത്തരവിന്റെ വെളിച്ചത്തില്‍ മാനദണ്ഡങ്ങളൊന്നും ബാധകമാക്കാതെ 1000 രൂപ വീതം പ്രത്യേക ധനസഹായം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് അനുവദിച്ചു വരുന്നു.
ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത തൊഴിലാളികള്‍ക്ക് അക്ഷയ സെന്ററുകള്‍ മുഖാന്തിരവും അപേക്ഷിക്കാം. ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ക്ഷേമ ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ക്ഷേമ ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്ബുക്ക് എന്നിവ ഹാജരാക്കണം. ഇതിലേയ്ക്കായി പ്രത്യേക അപേക്ഷാ ഫോറം ഇല്ല.