Updated on: 18 January, 2021 9:23 AM IST
വേൾഡ് ബാങ്ക്

ലോകബാങ്കിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാനും അത് മെച്ചപ്പെടുത്തുന്നതിലേക്ക് നൂതന ആശയങ്ങൾ പങ്കുവെക്കാനും അതുവഴി പ്രായോഗികപരിജ്ഞാനം ആർജിക്കാനും അവസരമൊരുക്കുന്ന നാലാഴ്ച ദൈർഘ്യമുള്ള ‘ദി ബാങ്ക് ഇന്റേൺഷിപ്പ് പ്രോഗ്രാ’മിന് വേൾഡ് ബാങ്ക് അപേക്ഷ ക്ഷണിച്ചു.

മേഖലകൾ

ഇക്കണോമിക്സ്, ഫിനാൻസ്, ഹ്യൂമൺ ഡെവലപ്മെന്റ്‌ (പബ്ലിക് ഹെൽത്ത്, എജ്യുക്കേഷൻ, ന്യൂട്രീഷൻ, പോപ്പുലേഷൻ), സോഷ്യൽ സയൻസസ് (ആന്ത്രോപ്പോളജി, സോഷ്യോളജി), അഗ്രിക്കൾച്ചർ, എൻവയോൺമെന്റ്‌, എൻജിനിയറിങ്, അർബൻ പ്ലാനിങ്, നാച്വറൽ റിസോഴ്സസ് മാനേജ്മെന്റ്‌, പ്രൈവറ്റ് സെക്ടർ ഡെവലപ്മെന്റ്‌, കോർപ്പറേറ്റ് സപ്പോർട്ട് (അക്കൗണ്ടിങ്, കമ്യൂണിക്കേഷൻസ്‌, ഹ്യൂമൺ റിസോഴ്സസ് മാനേജ്മെന്റ്‌, ഇൻഫർമേഷൻ ടെക്നോളജി, ട്രഷറി, മറ്റു കോർപ്പറേറ്റ് സർവീസസ്) തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ താത്‌പര്യമുള്ളവരെയാണ് പ്രോഗ്രാമിൽ പ്രതീക്ഷിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രവർത്തനമണിക്കൂർ അടിസ്ഥാനമാക്കിയുള്ള വേതനം വേൾഡ് ബാങ്ക് അനുവദിക്കും. യാത്രച്ചെലവിലേക്ക് 3000 യു.എസ്. ഡോളർവരെ അനുവദിക്കാം. സ്ഥാനങ്ങൾ കൂടുതലും വാഷിങ്ടൺ ഡി.സി.യിൽ ആയിരിക്കും. വേൾഡ് ബാങ്കിന്റെ കൺട്രി ഓഫീസുകളിലും പ്രവർത്തിക്കേണ്ടിവന്നേക്കാം.

അപേക്ഷ

ജനുവരി 31-നകം https://www.worldbank.org വഴി നൽകാം (വർക്ക് വിത്ത് അസ് > പ്രോഗ്രാംസ് ആൻഡ് ഇന്റേൺഷിപ്സ് > ബാങ്ക് ഇന്റേൺഷിപ്പ് പ്രോഗ്രാം എന്നീ ലിങ്കുകൾ വഴി). അപേക്ഷയുടെ ഭാഗമായി കരിക്കുലം വിറ്റ, സ്റ്റേറ്റ്മെന്റ്‌ ഓഫ് ഇൻററസ്റ്റ്, ഗ്രാജ്വേറ്റ് ഡിഗ്രി പ്രോഗ്രാം എൻറോൾമെന്റ്‌ രേഖ എന്നിവ നൽകണം. അപേക്ഷ വിജയകരമായി നൽകിയാൽ അപേക്ഷാനമ്പർ അനുവദിച്ചുകൊണ്ടുള്ള കൺഫർമേഷൻ മെയിൽ ലഭിക്കും. വിവരങ്ങൾക്ക്: https://www.worldbank.org

യോഗ്യത

അപേക്ഷാർഥി ബിരുദധാരിയാകണം. ഒരു മാസ്റ്റേഴ്സ് ബിരുദം/പിഎച്ച്.ഡി. ഫുൾ ടൈം ഗ്രാജ്വേറ്റ് പ്രോഗ്രാമിൽ നിലവിൽ പഠിക്കുകയാകണം. പ്രായപരിധിയൊന്നുമില്ല. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വേണം. ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, അറബിക്, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിലെ അറിവ് അഭിലഷണീയമാണ്. കംപ്യൂട്ടിങ് സ്കിൽസ് പോലുള്ള നൈപുണികൾ നേട്ടമായിരിക്കും.

English Summary: World bank internship program application invited
Published on: 18 January 2021, 09:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now